കക്കോടി: കുടുംബാംഗങ്ങള്‍ ഉറങ്ങിക്കിടക്കവെ മുന്‍വാതില്‍ തകര്‍ത്ത് അലമാരയില്‍ സുക്ഷിച്ച 14 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. കക്കോടി പയ്യപ്പള്ളി കുറ്റ്യാടംപൊയില്‍ പരേതനായ അഷ്റഫിന്‍െറ വീട്ടില്‍ നിന്നാണ് ചൊവ്വാഴ്ച രാത്രി ആഭരണങ്ങള്‍ മോഷണം പോയത്. രാത്രി 11 ഓടെ ഉറങ്ങിയ വീട്ടുകാര്‍ രാവിലെ ആറിന് ഉണര്‍ന്നപ്പോഴാണ് അലമാരയുടെ വലിപ്പടക്കം ആഭരണം നഷ്ടപ്പെട്ടത് അറിഞ്ഞത്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുന്‍വാതിലും അടുക്കള ഭാഗത്തെ ഗ്രില്ലും പൂട്ടിയിരുന്നു. മുന്‍വാതില്‍ അകത്തുനിന്നു താക്കോല്‍ ഉപയോഗിച്ച് പൂട്ടുകയും താക്കോല്‍ വാതിലില്‍ തന്നെ വെക്കുകയുമായിരുന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ മുന്‍വാതില്‍ തുറന്നുകിടക്കുന്നതാണ് കണ്ടത്. മുന്‍വശത്തെ ജനല്‍ ചില്ലിന്‍െറ അടിഭാഗം അല്‍പം തകര്‍ത്തിട്ടുണ്ട്. അഷ്റഫിന്‍െറ ഭാര്യ ഫാത്തിമയും മകന്‍ ഫാഷിറും ഭാര്യ ഫര്‍സീനയുമാണ് വീട്ടില്‍ താമസം. ഫാഷിറും ഭാര്യയും വീടിന്‍െറ മുകള്‍ നിലയിലും ഫാത്തിമ താഴെ നിലയിലുമാണ് ഉറങ്ങിയിരുന്നത്. ഫാഷിറിന്‍െറ കിടപ്പുമുറിക്ക് സമീപത്തുള്ള അലമാരയില്‍ നിന്നാണ് കവര്‍ച്ച. താഴെ നിലയിലുള്ള അലമാരയില്‍ നിന്നും വസ്ത്രങ്ങളുള്‍പ്പെടെ വാരി വലിച്ചിട്ടിട്ടുണ്ട്. ഫാഷിറിന്‍െറ മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്‍േറതുള്‍പ്പെടെയുള്ള ആഭരണങ്ങളാണ് നഷ്ടമായത്. പുലര്‍ച്ചെ അഞ്ചോടെ വാതിലടക്കുന്ന ശബ്ദം കേട്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നു. നമസ്കാരത്തിന് പോകാനായി ഉണര്‍ന്നതാകുമെന്നാണ് ബന്ധുക്കള്‍ കരുതിയത്. അലമാരയുടെ വലിപ്പും ആഭരണങ്ങള്‍ സൂക്ഷിച്ച ചെറിയ പെട്ടികളും സമീപത്തുള്ള മറ്റൊരു വീടിന്‍െറ ബാത്ത്റൂമില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. സ്വര്‍ണത്തിന്‍െറ ചെറിയൊരു അംശവും ഇതില്‍ നിന്നും ലഭിച്ചിട്ടുണ്ട്. എലത്തൂര്‍ എസ്.ഐ അരുണ്‍പ്രസാദിന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പൊലീസ് നായ ടീന എന്‍.വി റോഡിലൂടെ പുറ്റാട്ടുഭാഗത്തേക്ക് കുറച്ചുദൂരം ഓടി തിരിച്ചുവന്നു. സയന്‍റിഫിക് ഓഫിസറായ വി. മീന, വി.പി. കരീം, എസ്.വി. വത്സരാജ്, ശ്രീജയ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കൃത്രിമ താക്കോല്‍ ഉപയോഗിച്ചാവാം വാതില്‍ തുറന്നതെന്നാണ് പൊലീസ് നിഗമനം. പ്രദേശത്ത് അസമയങ്ങളിലും പകല്‍ സമയങ്ങളിലും അപരിചിതരെ കാണുന്നുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. മോഷണം നടന്ന വീടിന് സമീപത്ത് കഴിഞ്ഞ വര്‍ഷം വാഴപ്പുറത്ത് രജീഷിന്‍െറ വീട്ടില്‍ നിന്ന് 20 പവന്‍ ആഭരണം കവര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.