പുതിയങ്ങാടി: വീടിന്‍െറ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ട നാല് ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു. പുതിയങ്ങാടി ബിയ മന്‍സിലില്‍ ഫര്‍ഹാദിന്‍െറ വീട്ടില്‍ നിര്‍ത്തിയിട്ട നാല് ഇരുചക്ര വാഹനങ്ങളാണ് കത്തിക്കരിഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ ഉഗ്ര സ്ഫോടനത്തോടെ തീഗോളങ്ങള്‍ ഉയര്‍ന്നതോടെയാണ് വീട്ടുകാരും സമീപ വീട്ടുകാരും സംഭവം അറിയുന്നത്. ഫര്‍ഹാദിന്‍െറ സഹോദരങ്ങളായ ഹര്‍ഷദിന്‍െറയും ജാബിറിന്‍െറയും പിതാവ് മുഹമ്മദലിയുടെയും പേരിലുള്ള സ്പ്ളെന്‍ഡര്‍ ബൈക്കും പുതിയ വിക്രാന്ത് ബൈക്കും ആക്സസ് സ്കൂട്ടറും പൂര്‍ണമായും കത്തിനശിച്ചു. സമീപത്തുതന്നെയുണ്ടായിരുന്ന ചേതക് സ്കൂട്ടര്‍ ഭാഗികമായും കത്തിയിട്ടുണ്ട്. തീഗോളമുയര്‍ന്നതിനാല്‍ വീടിന്‍െറ ജനല്‍ചില്ല് പൊട്ടിത്തെറിച്ചു. വാഹനങ്ങളില്‍ രണ്ടിലേറെ ലിറ്റര്‍ പെട്രോള്‍ ഉണ്ടായിരുന്നതാണ് അഗ്നിബാധ ഏറെനേരം നീണ്ടത്. പോര്‍ച്ചിലെ ടൈലുകളെല്ലാം അഗ്നിബാധയെ തുടര്‍ന്ന് അടര്‍ന്നിരിക്കുകയാണ്. എട്ടടി ഉയരത്തിലുള്ള ചുറ്റുമതിലിന്‍െറ ഗേറ്റ് വീട്ടുകാര്‍ ഉള്ളില്‍നിന്ന് പൂട്ടിയിട്ടിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന വിഭാഗം സ്ഥലത്തത്തെി. എലത്തൂര്‍ എസ്.ഐ എസ്. അരുണ്‍ പ്രസാദിന്‍െറ നേതൃത്വത്തില്‍ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലം പരിശോധിച്ചു. കൂടുതല്‍ പരിശോധനക്കായി ഫോറന്‍സിക് വിഭാഗം ഞായറാഴ്ച എത്തുമെന്ന് എസ്.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.