ഒരുവര്‍ഷം മുമ്പ് മെഡിക്കല്‍ കോളജില്‍നിന്ന് കാണാതായ അമ്മയെയും മകളെയും കണ്ടത്തെി

പന്തീരാങ്കാവ്: മകളുടെ ചികിത്സക്കിടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഒരുവര്‍ഷം മുമ്പ് കാണാതായ അമ്മയെയും മകളെയും കണ്ടത്തെി. പെരുമണ്ണ വെള്ളായിക്കോട് കുഴിമ്പാട്ടില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന രവീന്ദ്രന്‍െറ ഭാര്യ ഗിരിജ (45), 20കാരിയായ മകള്‍ എന്നിവരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് കണ്ണൂരില്‍നിന്ന് കണ്ടത്തെിയത്. 2015 ഡിസംബര്‍ 21നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇരുവരെയും കണാതായത്. തുടര്‍ന്ന് രവീന്ദ്രന്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പോവുംമുമ്പ് പെരുമണ്ണയിലെ ടെക്സ്റ്റൈലില്‍നിന്ന് ഗിരിജ രണ്ട് പര്‍ദകള്‍ വാങ്ങിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടത്തെിയതോടെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് രവീന്ദ്രന്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ഇവരെ കണ്ടത്തൊന്‍ കേരളത്തിനകത്തും പുറത്തും പൊലീസ് സ്റ്റേഷനുകളിലും പ്രധാന സ്ഥലങ്ങളിലും ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി അന്വേഷണം നടത്തുകയായിരുന്നു. മെഡിക്കല്‍ കോളജില്‍നിന്ന് രക്ഷപ്പെട്ട് വീരാജ്പേട്ട, ഹാസന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വാടകവീടുകളില്‍ താമസിക്കുകയായിരുന്നുവെന്നാണ് ഗിരിജ പൊലീസിനോട് പറഞ്ഞത്. ഹാസനില്‍ ബേക്കറി ജോലി ചെയ്യുന്നതിനിടെ സമീപവാസികള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് കേരളത്തിലേക്ക് പോന്ന ഇരുവരെയും കണ്ണൂരില്‍ അസമയത്ത് കണ്ടത്തെിയതിനെ തുടര്‍ന്ന് പൊലീസ് തലശ്ശേരി മഹിള മന്ദിരത്തിലത്തെിക്കുകയായിരുന്നു. മഹിള മന്ദിരത്തില്‍നിന്നാണ് നേരത്തെ കാണാതായതെന്ന് പരാതിയുള്ളവരാണ് ഇവരെന്ന് തിരിച്ചറിഞ്ഞത്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഭര്‍ത്താവുമായുള്ള അഭിപ്രായവ്യത്യാസമാണ് നാടുവിടാന്‍ കാരണമായി ഗിരിജ പൊലീസിനോട് പറഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും രവീന്ദ്രനോടൊപ്പം വിട്ടു. മെഡിക്കല്‍ കോളജ് സി.ഐ മൂസ വള്ളിക്കാടന്‍, ജലീല്‍ തോട്ടത്തില്‍, എസ്.ഐ ഹബീബുല്ല, എ.എസ്.ഐമാരായ രഘുനാഥന്‍, സദാനന്ദന്‍, സീനിയര്‍ സിവില്‍ ഓഫിസര്‍ മനോജ് കുരിക്കത്തൂര്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.