നടുവണ്ണൂര്‍: ഗെയില്‍ വാതക പൈപ്പ്ലൈന്‍ സര്‍വേയുമായി ബന്ധപ്പെട്ട് കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ജനപ്രതിനിധികളും ഗെയില്‍ പ്രതിനിധികളും ഏറ്റെടുക്കുന്ന സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനം. അതുവരെ സര്‍വേ നടപടി നിര്‍ത്തിവെക്കാനും സബ് കലക്ടര്‍, എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധാരണയായി. കഴിഞ്ഞ ദിവസം കോട്ടൂരില്‍ തൃക്കുറ്റിശ്ശേരിയിലെ ആമയാട്ട് വയലില്‍ തെക്കെയില്‍ ഭാഗത്ത് ഗെയില്‍ സര്‍വേ നാട്ടുകാര്‍ തടഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉള്‍പ്പെടെ 15 പേരെ പൊലീസ് അറസ്റ്റ്ചെയ്യുകയുമുണായി. ഈ പശ്ചാത്തലത്തിലാണ് ഗ്രാമപഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നത്. ഏറ്റവും അടുത്ത ദിവസം സ്ഥലം സന്ദര്‍ശിക്കാനാണ് തീരുമാനം. ജനവാസ മേഖലകള്‍ ഒഴിവാക്കണമെന്നും ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും യോഗത്തില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ള നൂറോളം ഭൂവുടമകള്‍ ആവശ്യപ്പെട്ടു. ഗെയില്‍ ചീഫ് മാനേജര്‍ എം. ബിജു വാതക പൈപ്പ്ലൈന്‍ പദ്ധതിയെക്കുറിച്ച് സംസാരിച്ചു. പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്നും 20 മീറ്ററാണ് ഏറ്റെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. 20 മീറ്ററില്‍ കൃഷി നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കും. ഇതിന് സ്വന്തം ഭൂമിയണെന്ന് തെളിയിക്കുന്ന രേഖകള്‍ നല്‍കണം. പിന്നീട് 10 മീറ്റര്‍ വിട്ടുനല്‍കും. ബാക്കി 10 മീറ്റര്‍ ഭൂമിക്കാണ് നഷ്ടപരിഹാരം നല്‍കുക -അദ്ദേഹം പറഞ്ഞു. അഞ്ചും പത്തും സെന്‍റ് ഭൂമിയുള്ള ജനവാസ കേന്ദ്രങ്ങളിലൂടെയാണ് വാതക പൈപ്പ്ലൈന്‍ കടന്നുപോകുന്നതെന്നും ഏറ്റെടുക്കുന്ന 20 മീറ്റര്‍ ഏതാണെന്ന് കാണിച്ചിട്ടില്ളെന്നും ഇപ്പോള്‍ നല്‍കിയിട്ടുള്ള ഒരു സര്‍വേ നമ്പറില്‍ തന്നെ നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നും നാട്ടുകാരും സമരസമിതി പ്രവര്‍ത്തകരും പറഞ്ഞു. ജനവാസ കേന്ദ്രങ്ങളിലൂടെ പൈപ്പ്ലൈന്‍ അനുവദിക്കില്ളെന്ന ശക്തമായ നിലപാടിലാണ് നാട്ടുകാര്‍. ആകെയുള്ള ചെറിയ വീടും സ്ഥലവും നഷ്ടപ്പെടുന്നതു സംബന്ധിച്ച് ഏറെ വികാരാധീനരായാണ് വൈകല്യമുള്ളവരും രോഗികളുമായവരും യോഗത്തില്‍ സംസാരിച്ചത്. സബ് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, കൊയിലാണ്ടി തഹസില്‍ദാര്‍ എന്‍. റംല, വില്ലജ് ഓഫിസര്‍മാര്‍, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.പി. ഷീജ, വൈസ് പ്രസിഡന്‍റ് കെ.കെ. ബാലന്‍, ഗെയില്‍ കൊച്ചി ചീഫ് മാനേജര്‍ എം. ബിജു, സമരസമിതി നേതാക്കള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഭൂമി നഷ്ടപ്പെടുന്നവര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. ബാലുശ്ശേരി സി.ഐയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും സ്ഥലത്തത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.