കോഴിക്കോട്: നഗര വികസന പദ്ധതിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഗാന്ധി റോഡ് മിനി ബൈപാസ് റോഡിനെ പനാത്തു താഴം-കോട്ടാംപറമ്പ് റോഡുമായി ബന്ധിപ്പിക്കാന്‍ കളിപ്പൊയ്ക വഴി മേല്‍പാലം നിര്‍മിക്കാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍െറ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നേരത്തേ സരോവരം ബോട്ടിങ് യാര്‍ഡിനു മുകളിലൂടെ ഫൈ്ളഓവര്‍ നിര്‍മിക്കാനായിരുന്നു പരിപാടി. മിനി ബൈപാസില്‍നിന്ന് സരോവരം വഴി ഫൈ്ളഓവര്‍ പണിയുമ്പോള്‍ 581 മീറ്റര്‍ വേണ്ടിവരും. എന്നാല്‍, കളിപ്പൊയ്ക വഴിയാകുമ്പോള്‍ ഇത് 268 മീറ്ററായി കുറയും. ചെലവ് കുറയുമെന്നതിനെക്കാള്‍ കണ്ടല്‍ക്കാട് നാശവും പരിസ്ഥിതി നാശവും കുറയും. കോട്ടാംപറമ്പ് സി.ഡബ്ള്യു.ആര്‍.ഡി.എമ്മില്‍ അവസാനിക്കുന്ന റോഡ് പെരിങ്ങളം മില്‍മ വരെ 600 മീറ്റര്‍ കൂടി നീട്ടാനും തീരുമാനമായി. കണ്ണൂര്‍ റോഡ് മാനാഞ്ചിറ മുതല്‍ പാവങ്ങാട് വരെ വീതി കൂട്ടാന്‍ യോഗം തീരുമാനിച്ചു. മാസ്റ്റര്‍ പ്ളാനില്‍ നിര്‍ദേശിച്ച പ്രകാരം 24 മീറ്ററായാണ് വീതി കൂട്ടുക. ഈ റോഡില്‍ ചിലയിടങ്ങളില്‍ പത്തു മീറ്ററിന് താഴെയാണ് വീതി. നഗരവികസന പദ്ധതിയില്‍ രണ്ടാം ഘട്ടത്തിലാണ് ഉള്‍പ്പെടുത്തുക. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന് ആവശ്യമായ പണം പുതിയ ബജറ്റില്‍ പ്രഖ്യാപിച്ച കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡില്‍നിന്ന് (കിഫ്ബി) കണ്ടത്തെും. മുന്‍ സര്‍ക്കാരിന്‍െറ കാലത്ത് ഈ റോഡിനെ ഫ്ളാഗ്ഷിപ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയെങ്കിലും അതില്‍ ഫണ്ടൊന്നും ഇല്ളെന്ന് മന്ത്രി യോഗത്തെ അറിയിച്ചു. 60 കോടി രൂപയാണ് ഇതിനകം മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന് കൊടുത്തത്. ഇനി 320 കോടി കൂടി വേണ്ടിവരും. നഗര വികസന പദ്ധതിയില്‍ ഒന്നാം ഘട്ടത്തില്‍ വീതി കൂട്ടല്‍ നടക്കുന്ന ആറു റോഡുകളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. കണ്ണൂര്‍ റോഡ് വികസനം രണ്ടാം ഘട്ടത്തിലാണ് നടപ്പാക്കുക. എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ ആവശ്യപ്രകാരമാണ് മന്ത്രി യോഗം വിളിച്ചത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ഹരീഷ്, നഗര വികസന പദ്ധതി പ്രോജക്ട് മാനേജര്‍ എ.പി. പ്രമോദ്, കോഓഡിനേറ്റര്‍ ലേഖ, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.