വടകര: ‘വൃക്കക്കൊരു തണല്‍’ എന്ന പേരില്‍ വടകര തണലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയും സംയുക്തമായി വടകര ടൗണ്‍ഹാളില്‍ കിഡ്നി മെഗാ എക്സിബിഷന്‍ ആരംഭിച്ചു. പരിപാടി ഒക്ടോബര്‍ ഒന്നിന് സമാപിക്കും. കിഡ്നിയുടെ കഥ പറഞ്ഞും രോഗകാരണം വിശദീകരിച്ചും പ്രതിരോധ മാര്‍ഗത്തെക്കുറിച്ച് ബോധ്യപ്പെടുത്തിയും അവയവദാനത്തെ പ്രോത്സാഹിപ്പിച്ചുമുള്ള പ്രദര്‍ശനമാണ് ഏഴു പവിലിയനുകളിലായി ഒരുക്കിയത്. കാഴ്ചകളുടെ അവസാനം 24 മിനിറ്റുള്ള വൃക്കയെക്കുറിച്ച ‘സദയം സമക്ഷം’ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു. വൃക്കരോഗം ഉണ്ടോയെന്നറിയാന്‍ മൂത്രത്തിലുള്ള ആല്‍ബുമിന്‍െറ അളവ് പരിശോധിക്കാനുള്ള സംവിധാനവും ആല്‍ബുമിന്‍ കൂടുതലായി കാണുന്നവര്‍ക്കുള്ള രക്തപരിശോധനയും ഇവിടെ നടക്കുന്നുണ്ട്. പ്രവേശവും പരിശോധനയും സൗജന്യമാണ്. തണല്‍ ഡയാലിസിസ് സെന്‍ററുള്‍പ്പെടെ ആറു കേന്ദ്രങ്ങളിലായയി 85 ഡയാലിസിസ് യന്ത്രങ്ങള്‍ ഉപയോഗിച്ച് വടകരയില്‍ 500ലധികം രോഗികള്‍ ജീവന്‍ നിലനിര്‍ത്തുന്നുണ്ട്. പ്രതാപ് മൊണോലിസ സംവിധാനം നിര്‍വഹിച്ച ഡോക്യുമെന്‍ററിയുടെ ഉദ്ഘാടനം സി.കെ. നാണു എം.എല്‍.എ നിര്‍വഹിച്ചു. തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രീസ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സന്‍ പി.പി. രഞ്ജിനി ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ആമിന, റൂറല്‍ എസ്.പി പി.എച്ച്. അഷ്റഫ്, വടകര തഹസില്‍ദാര്‍ രവീന്ദ്രന്‍, ഡോക്യുമെന്‍ററി തിരക്കഥ നിര്‍വഹിച്ച രാജേന്ദ്രന്‍ എടത്തുംകര, കാമറാമാന്‍ നരേന്ദ്രനാഥ്, സി.ഐ മനോജ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു. ആദ്യ ദിനം തന്നെ 5000ത്തോളം പേരാണ് പ്രദര്‍ശനം കാണാനത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.