കടലുണ്ടിക്കടവ് പാലത്തിന് മുകളിലെ റോഡ് നവീകരിക്കാന്‍ നടപടി

വള്ളിക്കുന്ന്: കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തിയായ കടലുണ്ടിക്കടവ് പാലത്തിന് മുകളിലെ തകര്‍ന്ന റോഡ് നവീകരിക്കാന്‍ നടപടി. റോഡിന്‍െറ ശോച്യാവസ്ഥയെ കുറിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് റോഡ് നവീകരിക്കാന്‍ നടപടി സ്വീകരിച്ചത്. പാലത്തിന് മുകളിലെ കുഴികളടച്ച് റോഡ് റീടാറിങ് നടത്താന്‍ 15 ലക്ഷം രൂപ അനുവദിച്ചതായും എം.എല്‍.എ അറിയിച്ചു. അഴിമുഖത്തെ ഏറ്റവും നീളം കൂടിയ പാലം കൂടിയാണ് കടലുണ്ടിക്കടവിലേത്. കൂറ്റന്‍ കണ്ടെയ്നര്‍ ലോറികള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് പാലത്തിലൂടെ കടന്നു പോവുന്നത്. പാലം ഒഴിവാക്കി ഇരുജില്ലയുടെ അതിര്‍ത്തിവരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ റീടാറിങ് നടത്തി ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. എന്നാല്‍, പാലത്തില്‍ മാത്രം ഒന്നും ചെയ്യാതെ അവഗണിക്കുകയാണ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.