‘ആയിരം പണിശാല’ പദ്ധതിക്ക് രണ്ടു കോടി

താമരശ്ശേരി: കുടുബശ്രീ സി.ഡി.എസും താമരശ്ശേരി ഗ്രാമപഞ്ചായത്തും ചേര്‍ന്ന് ആരംഭിക്കുന്ന തൊഴില്‍ സംരഭമായ ആയിരം പണിശാല പദ്ധതി സാമൂഹികനീതി മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിക്ക് 2 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തെ ശാക്തീകരിക്കുന്നതിനും ഓരോകുടുബത്തെയും തൊഴില്‍ശാലകളായി മാറ്റുന്നതിനുള്ള പദ്ധതിക്ക് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് പൂര്‍ണപിന്തുണയുണ്ടാകും. പഞ്ചാബ് മോഡല്‍ കുടില്‍ വ്യവസായങ്ങളെ ഗ്രാമങ്ങളിലത്തെിക്കാനുള്ള കാല്‍വെപ്പ് ഗ്രാമത്തിന്‍െറ മുഖച്ഛായ തന്നെ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. വി.എം. ഉമ്മര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കാരാട്ട് റസാഖ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. മുഹമ്മദ്, വൈസ് പ്രസിഡന്‍റ് ജെസി ശ്രീനിവാസന്‍, ബ്ളോക് മെംബര്‍ കെ.സി. മാമുമാസ്റ്റര്‍, എ. അരവിന്ദന്‍, പി.സി. ഹബീബീ തമ്പി, കെ. പ്രഭാകരന്‍ നമ്പ്യാര്‍, നവാസ് ഈര്‍പ്പോണ, പി. ഗിരീഷ്കുമാര്‍, സോമന്‍ പിലാത്തോട്ടം, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ലീലാവതി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.