കോഴിക്കോട്: ഒമ്പതാമത് സില്‍വര്‍ ഹില്‍സ് ട്രോഫിക്കുവേണ്ടിയുള്ള ഇന്‍റര്‍ സ്കൂള്‍ ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്‍റില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്‍റ്ജോസഫ്സ് എച്ച്.എസ്.എസ് തിരുവനന്തപുരവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്‍റ്മൈക്കിള്‍സ് എച്ച്.എസ്.എസ് കോഴിക്കോടും ജേതാക്കളായി. സെന്‍റ് ചാവറ സ്മാരക ട്രോഫിക്കുവേണ്ടിയുള്ള മിനി ബോയ്സ് ടൂര്‍ണമെന്‍റില്‍ സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ്, സില്‍വര്‍ ഹില്‍സ് പബ്ളിക് സ്കൂളിനെ തോല്‍പിച്ച് ജേതാക്കളായി. ആണ്‍കുട്ടികളുടെ ഫൈനലില്‍ സെന്‍റ്ജോസഫ്സ് എച്ച്.എസ്.എസ് തിരുവനന്തപുരം 68-47ന് ലിറ്റില്‍ ഫ്ളവര്‍ കൊരട്ടിയെയും പെണ്‍കുട്ടികളില്‍ സെന്‍റ്മൈക്കിള്‍സ് 70-53ന് ലിറ്റില്‍ ഫ്ളവര്‍ കൊരട്ടിയെയും മിനി ബോയ്സ് ഫൈനലില്‍ സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ് 39-6ന് സില്‍വര്‍ ഹില്‍സ് പബ്ളിക് സ്കൂളിനെയും തോല്‍പിച്ചു. അശ്വതി ജയശങ്കര്‍ (സെന്‍റ് മൈക്കിള്‍സ് എച്ച്.എസ്.എസ്), ജി. ഗോകുല്‍ (സെന്‍റ്ജോസഫ്സ് എച്ച്.എസ്.എസ് തിരുവനന്തപുരം) ബ്രയാന്‍ ഡിലോറസ് ജസ്റ്റിന്‍ (സില്‍വര്‍ഹില്‍സ് എച്ച്.എസ്.എസ്) എന്നിവരെ മികച്ച കളിക്കാരായി തെരഞ്ഞെടുത്തു. സമാപനചടങ്ങില്‍ ഒളിമ്പ്യന്‍ പ്രീജാ ശ്രീധരന്‍, ജില്ലാ ബാസ്കറ്റ്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സി.പി. ശ്രീധരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. പ്രിന്‍സിപ്പല്‍ ഡോ. ബിജു ജോണ്‍ വെള്ളക്കട സ്വാഗതവും ടൂര്‍ണമെന്‍റ് ഓര്‍ഗനൈസിങ് സെക്രട്ടറി ജോസ് സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.