താമരശ്ശേരി: വെട്ടിച്ചുകടന്ന മണല്‍ലോറി താമരശ്ശേരി തഹസില്‍ദാര്‍ കെ. സുബ്രഹ്മണ്യന്‍ പിന്തുടര്‍ന്ന് പിടികൂടി. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. ദേശീയപാതയില്‍ പുല്ലാഞ്ഞിമേടുവെച്ചാണ് അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ലോറി തഹസില്‍ദാര്‍ പരിശോധന നടത്താനായി കൈകാണിച്ചത്. എന്നാല്‍, ലോറി നിര്‍ത്താതെ തിരിച്ച് പുതുപ്പാടി ഭാഗത്തേക്കുതന്നെ ഓടിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് തഹസില്‍ദാര്‍ ജീപ്പില്‍ പിന്തുടര്‍ന്നെങ്കിലും ചമല്‍ റോഡിലൂടെ കടന്ന ലോറി ഊടുവഴികളിലൂടെ കടന്നുകളഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ അടിവാരം ഗദ്സമന്‍ പാര്‍ക്കിന് സമീപത്ത് ലോറി കണ്ടത്തെിയെങ്കിലും മൂന്ന് ബൈക്കുകളിലായത്തെിയ സംഘം തഹസില്‍ദാറുടെ വാഹനത്തെ തടഞ്ഞു. ഇതിനിടെ ലോറി ഇവിടെ നിന്ന് മാറ്റുകയും ചെയ്തു. തഹസില്‍ദാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് താമരശ്ശേരിയില്‍നിന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ അടക്കമുള്ള കൂടുതല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി ലോറി കണ്ടത്തൊന്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഒന്നരയോടെ വള്ള്യാട് വിജനമായ സ്ഥലത്ത് ലോറി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെി. ലോറി ഓടിച്ചുകൊണ്ടുപോകാന്‍ കഴിയാത്തവിധം ബാറ്ററി തകരാറിലാക്കിയാണ് ഡ്രൈവര്‍ കടന്നുകളഞ്ഞത്. ഉദ്യോഗസ്ഥര്‍ എത്തിയ വാഹനത്തിലെ ബാറ്ററി ഉപയോഗിച്ചാണ് ലോറി താമരശ്ശേരിയിലത്തെിച്ചത്. മലയോര മേഖലയിലെ ഊടുവഴികളിലൂടെ 100 കിലോമീറ്ററിലധികം പിന്തുടര്‍ന്നാണ് തഹസില്‍ദാര്‍ ലോറി പിടികൂടിയത്. ലോറി ഉടമ കൈതപ്പൊയില്‍ വള്ളിപ്പാടൂര്‍ മുഹമ്മദ് തഫ്സീര്‍, ഡ്രൈവര്‍ കോളിക്കുഴിയില്‍ എം.പി. അന്‍ഷിദ് എന്നിവര്‍ക്കെതിരെ തഹസില്‍ദാറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇതേ ലോറി ഒരു മാസം മുമ്പ് തഹസില്‍ദാര്‍ തന്നെ പിടികൂടി കോടതിയില്‍ ഹാജരാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.