കോഴിക്കോട്: അരയിടത്തുപാലം ജങ്ഷനുസമീപം അഴകൊടി റോഡിനുസമീപത്തെ ട്രാന്‍സ്ഫോര്‍മറിനു ചുവട്ടിലെ കുടിവെള്ളപൈപ്പ് അപകടക്കെണിയൊരുക്കുന്നു. പൈപ്പ് താഴ്ന്നുനില്‍ക്കുന്നതും ഇതില്‍നിന്ന് വെള്ളമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. ശക്തമായ വൈദ്യുതിപ്രസരണമുള്ള ട്രാന്‍സ്ഫോര്‍മറിന്‍െറ പ്ളാറ്റ്ഫോമിനും താഴെയാണ് പൈപ്പ് സ്ഥിതിചെയ്യുന്നത്. ട്രാന്‍സ്ഫോര്‍മറിലേക്കുള്ള കണക്ഷനും മറ്റും താഴേക്കും നില്‍ക്കുന്നതും ഇതില്‍നിന്ന് വെള്ളമെടുക്കുന്നവര്‍ക്ക് ഭീഷണിയായി മാറുകയാണ്. റോഡിന്‍െറ മറുവശത്ത് താമസിക്കുന്ന കല്യാണിയുടെ കുടുംബത്തിന്‍െറ ഏക ആശ്രയമാണ് ഈ കുടിവെള്ള പൈപ്പ്. അരയിടത്തുപാലത്തുനിന്ന് അഴകൊടി റോഡിലേക്കുവരുന്ന വാഹനങ്ങള്‍ക്കു മുന്നിലൂടെ ജീവന്‍ പണയംവെച്ചാണ് ഈ കുടുംബത്തിലുള്ളവര്‍ വെള്ളവുമായി റോഡ് മുറിച്ചുകടക്കുന്നത്. പൈപ്പ് റോഡിന്‍െറ മറുഭാഗത്തേക്ക് മാറ്റിസ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. ട്രാന്‍സ്ഫോര്‍മറില്‍നിന്നുള്ള കണക്ഷനിലൂടെ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടായാല്‍ വെള്ളമെടുക്കാന്‍ എത്തുന്നവര്‍ക്ക് ഷോക്കേല്‍ക്കാനും സാധ്യതയുണ്ട്. എത്രയും വേഗം പൈപ്പ് മാറ്റിസ്ഥാപിക്കണമെന്ന് സമീപത്ത് ജോലിചെയ്യുന്നവരും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.