ഗ്രാമങ്ങളില്‍ കുട്ടികളെ ഉപയോഗിച്ച് ലഹരിവില്‍പന തകൃതി

മാവൂര്‍: ജില്ലയുടെ കിഴക്കന്‍ മേഖലാ ഗ്രാമങ്ങള്‍ ലഹരിയുടെ പിടിയിലമര്‍ന്നിട്ടും തടയാനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. മുമ്പൊന്നുമില്ലാത്തവിധം സ്കൂള്‍ വിദ്യാര്‍ഥികളടക്കമുള്ള തലമുറയാണ് ഇപ്പോള്‍ ലഹരി ഉപയോഗിക്കുന്നവരില്‍ ഏറെയും. നേരത്തേ നഗരപ്രദേശങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന മയക്കുമരുന്ന് ലോബി അടുത്തകാലത്തായി ഗ്രാമങ്ങളിലേക്കും ചുവടുമാറ്റിക്കഴിഞ്ഞു. മാവൂര്‍, ചാത്തമംഗലം, പെരുവയല്‍, മുക്കം തുടങ്ങിയ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം ലഹരിവില്‍പന നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് ലോബി വില്‍പന നടത്തുന്നത്. കഞ്ചാവ് മുതല്‍ അതീവ മാരകമായ മിയോമിയോ വരെ ഇവിടെ സുലഭമാണ്. വിദ്യാര്‍ഥികളെ ഉപയോഗിച്ചാണ് ഇത്തരം റാക്കറ്റുകള്‍ മയക്കുമരുന്ന് വിപണനം നടത്തുന്നത്. മയക്കുമരുന്ന് വിതരണക്കാരായ വിദ്യാര്‍ഥികള്‍ പൊലീസ് പിടിയിലായാല്‍ രക്ഷിതാക്കള്‍ ഉന്നതതലത്തില്‍ സമ്മര്‍ദം ചെലുത്തിയോ മറ്റോ കേസില്ലാതെ പ്രശ്നം തീര്‍ക്കുമെന്നതാണ് വിദ്യാര്‍ഥികളെ റാക്കറ്റിന്‍െറ കണ്ണികളാക്കുന്നത്. ഇതോടെ മയക്കുമരുന്ന് ശൃംഖലയുടെ വേരുകള്‍ തേടിപ്പോകില്ളെന്നതും കുട്ടികളെ വ്യാപകമായി ഉപയോഗിക്കുന്നതിന് കാരണമാകുന്നു. കിഴക്കന്‍ മേഖലാ ഗ്രാമങ്ങളിലെ പുഴയോരങ്ങളും ആളൊഴിഞ്ഞ റോഡുകളും കളിസ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വിതരണം കൂടുതലും നടക്കുന്നത്. ഇരുചക്രവാഹനങ്ങളോ കാറുകളോ ഉള്ള വിദ്യാര്‍ഥികളെ കണ്ടത്തെി ഇവരെ മെല്ളെ വലയില്‍ വീഴ്ത്തി ഇവരിലൂടെ കൂടുതല്‍ പേര്‍ക്ക് മയക്കുമരുന്ന് നല്‍കുകയാണ് ചെയ്യുന്നത്. പലപ്പോഴും രക്ഷിതാക്കള്‍ ഇതൊന്നുംതന്നെ അറിയുന്നില്ളെന്നതാണ് ഇവര്‍ക്ക് എളുപ്പമാവുന്നത്. വിദ്യാര്‍ഥികളായതുകൊണ്ട് അഥവാ പിടിക്കപ്പെട്ടാല്‍ ഭാവിയോര്‍ത്ത് താക്കീതിലൊതുക്കി പൊലീസ് വിട്ടയക്കുകയാണ് പതിവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.