‘ആക്ട് ഓണ്‍’ ദുരന്തനിവാരണസമിതി പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട്: ഹ്യൂമന്‍കെയര്‍ ഫൗണ്ടേഷന് കീഴില്‍ തുടങ്ങിയ ‘ആക്ട് ഓണ്‍’ ദുരന്തനിവാരണസമിതിയുടെ ഉദ്ഘാടനം പുല്ലൂരാംപാറ ഉരുള്‍പൊട്ടലില്‍ ഏഴ് പേരുടെ ജീവന്‍ രക്ഷിച്ച സത്യജിത് മെഴുകുതിരി തെളിയിച്ച് നിര്‍വഹിച്ചു. നോര്‍ത്ത് കരോലീന യൂനിവേഴ്സിറ്റിയിലെ ഡോ.അരോണ്‍ വീനാര്‍ മുഖ്യാതിഥിയായിരുന്നു. ഡോ.പി.പി. വേണുഗോപാലന്‍ പദ്ധതി വിശദീകരിച്ചു. സാമൂഹികപങ്കാളിത്തത്തോടെയുള്ള ദുരന്ത നിവാരണപദ്ധതിയാണ് ‘ആക്ട് ഓണ്‍’.ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജരാവുന്ന പരിശീലനം നേടിയ വളണ്ടിയര്‍ സംഘം പ്രാദേശികതലം മുതല്‍ സംസ്ഥാനതലം വരെ രൂപവത്കരിക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്‍െറ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 100 വളണ്ടിയര്‍മാര്‍ക്ക് നാല് ദിവസത്തെ ശില്‍പശാല സംഘടിപ്പിച്ചു. ഹ്യൂമന്‍കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി.സുലൈമാന്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് ചേംബര്‍ പ്രസിഡന്‍റ് സി.എ.മോഹനന്‍, ട്രോമകെയര്‍ പ്രസിഡന്‍റ് ദിനകര്‍ കരുണാകര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സബ്ഡിവിഷനല്‍ ഓഫിസര്‍ അരുണ്‍ഭാസ്കര്‍, ഐഡിയല്‍ റിലീഫ് വിങ് പ്രതിനിധി കെ.സി. മൊയ്തീന്‍കോയ, എം.ഇ.എസ് മെഡി.കോളജ് സൂപ്രണ്ട് ഡോ.മുജീബ് റഹ്മാന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. എ.കെ. നിഷാദ് സ്വാഗതവും ഡോ.പി. നസീര്‍ നന്ദിയും പറഞ്ഞു.photo pb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.