ബാലുശ്ശേരി: ഗ്രാമപഞ്ചായത്തിലെ സേവാഗ്രാം ഗ്രാമകേന്ദ്രങ്ങള്‍ ബോര്‍ഡുകളിലൊതുങ്ങി. ഓരോപഞ്ചായത്തിലെയും ഗ്രാമസഭകളുടെ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണത്തിനും വിശകലനത്തിനും വാര്‍ഡ്തല പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗത്തിനുമായാണ് വാര്‍ഡുകള്‍തോറും സേവാഗ്രാം എന്ന പേരില്‍ ഗ്രാമകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. ഇക്കഴിഞ്ഞ ജനുവരി 26ന് റിപ്പബ്ളിക് ദിനത്തില്‍ തന്നെ മിക്കയിടങ്ങളിലും സേവാഗ്രാം ഗ്രാമകേന്ദ്രങ്ങള്‍ തുറക്കുകയും ചെയ്തിരുന്നു. ബാലുശ്ശേരി പഞ്ചായത്തിലെ 17 വാഡുകളിലും സേവാഗ്രാം കേന്ദ്രങ്ങള്‍ ആഘോഷപൂര്‍വമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. എന്നാല്‍, ഗാന്ധിജിയുടെ ചിത്രമുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചതല്ലാതെ മറ്റൊരു സേവനപ്രവര്‍ത്തനവും ഒരു കേന്ദ്രത്തിലും നടന്നിട്ടില്ല. പഞ്ചായത്ത് ഫണ്ടില്‍നിന്ന് അമ്പതിനായിരം രൂപ സേവാകേന്ദ്രം പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ടെങ്കിലും ബോര്‍ഡ് സ്ഥാപിക്കാന്‍ മാത്രമാണ് തുക ചെലവായിട്ടുള്ളത്. അങ്കണവാടികള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ കേന്ദ്രങ്ങളും തുറന്നത്. വാര്‍ഡ് അംഗങ്ങള്‍ക്കാണ് സേവാഗ്രാം കേന്ദ്രത്തിന്‍െറയും ചുമതല. സര്‍ക്കാറിന്‍െറ ക്ഷേമപ്രവര്‍ത്തനങ്ങള്‍ അറിയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് വാര്‍ഡ്തലത്തില്‍ ലഭ്യമാക്കാനും കൗണ്‍സലിങ് കേന്ദ്രങ്ങളായും സേവാഗ്രാമ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം. ആഴ്ചയില്‍ അഞ്ചുദിവസം നിശ്ചിതസമയത്ത് വൈകിട്ട് മൂന്നു മുതല്‍ ഏഴുവരെ തുറന്നുപ്രവര്‍ത്തിക്കണമെന്നും വാര്‍ഡ് വികസന സമിതി ചുമതലപ്പെടുത്തുന്ന ഒരു സന്നദ്ധപ്രവര്‍ത്തകന്‍ കേന്ദ്രത്തില്‍ ഉണ്ടായിരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും എവിടെയും ഇതൊന്നും കാണാനുമില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തില്‍ വരുന്ന പുതിയ ഭരണസമിതിയെങ്കിലും സേവാഗ്രാം-ഗ്രാമകേന്ദ്രങ്ങളെ പുനരുജ്ജീവിപ്പിക്കുമെന്ന പ്രത്യാശയിലാണ് ജനങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.