കാവിലുംപാറയില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്: വനഭൂമിയല്ലാതെ ഒരിഞ്ചുഭൂമിപോലും ഇ.എസ്.എ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തരുതെന്ന കാവിലുംപാറ പശ്ചിമഘട്ട ജനസംരക്ഷണസമിതിയുടെ ആവശ്യം അവഗണിച്ചതിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. വനഭൂമിയല്ലാത്ത ഒരിഞ്ചുഭൂമി പോലും ഇ.എസ്.എ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിട്ടും കൃഷിഭൂമിയും ജനവാസ മേഖലകളും ഇ.എസ്.എ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഭാവിയില്‍ കൃഷിക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഇവിടംവിട്ട് ഒഴിയേണ്ടിവരുമെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.റിപ്പോര്‍ട്ടിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് ചെയര്‍മാന് കത്ത് നല്‍കിയിട്ടും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. കാവിലുംപാറ പഞ്ചായത്തിനോട് കാണിക്കുന്ന അവഗണനക്കെതിരെ പശ്ചിമഘട്ട ജനസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഈമാസം 25ന് വൈകീട്ട് നാലിന് തൊട്ടില്‍പാലം അങ്ങാടിയില്‍ പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിക്കുമെന്ന് കാവിലുംപാറ പശ്ചിമഘട്ട ജനസംരക്ഷണസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഫാ. ജോര്‍ജ് തീണ്ടാപ്പാറ, വി. സി. ബോസ്, ജോയി കണ്ണഞ്ചിറ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.