കോഴിക്കോടിനെ ഫൂട്ട് വെയര്‍ വ്യാപാരകേന്ദ്രമാക്കും

കോഴിക്കോട്: കോഴിക്കോടിനെ ചെരിപ്പുനിര്‍മാണത്തിന്‍െറയും വ്യാപാരത്തിന്‍െറയും കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ടാണ് ഫൂട്ട്വേയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട്ടിന് അനുവദിച്ചിട്ടുള്ളതെന്ന് കൊച്ചിന്‍ ഫോറിന്‍ ട്രേഡ് ജോയന്‍റ് ഡയറക്ടര്‍ ജനറല്‍ ആര്‍. മുത്തുരാജ് അഭിപ്രായപ്പെട്ടു. കൊച്ചി ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ്, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കയറ്റിറക്കുമതി കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഉദാരമായ നയങ്ങളാണ് സ്വീകരിക്കുന്നത്. പൂര്‍ണമായും കയറ്റുമതി നടത്തുന്ന ഉല്‍പാദകര്‍ക്ക് ഡ്യൂട്ടി അടക്കാതെതന്നെ അവര്‍ക്കാവശ്യമായ ഉപകരണങ്ങളും മറ്റു വസ്തുക്കളും ഇറക്കുമതി ചെയ്യാനുള്ള സൗകര്യവും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ ചേംബര്‍ പ്രസിഡന്‍റ് സി.എ.സി. മോഹന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി ആര്‍. മുത്തുരാജ്, എം.എ. മോഹനന്‍ നായര്‍ (സീനിയര്‍ മാനേജര്‍, ഇ.സി.ജി.സി, കൊച്ചി), മോഹന്‍ കോറോത്ത് (കനറാ ബാങ്ക് ചീഫ് മാനേജര്‍, കണ്ണൂര്‍), ദേവാശിഷ് പോള്‍ (അസി. കമീഷണര്‍, കസ്റ്റംസ് കൊച്ചി), എ.കെ. വിജയകുമാര്‍ (എഫ്.ഐ.ഇ.ഒ) എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT