റവന്യൂ ജില്ലാ ശാസ്ത്രമേള: ബാലുശ്ശേരിയും തോടന്നൂരും ചാമ്പ്യന്മാര്‍

ബാലുശ്ശേരി: കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍ തോടന്നൂര്‍ ഉപജില്ലയും ആതിഥേയരായ ബാലുശ്ശേരി ഉപജില്ലയും ഓവറോള്‍ ചാമ്പ്യന്മാരായി. എല്‍.പി, യു.പി, ഹൈസ്കൂള്‍ എന്നീ മൂന്നു വിഭാഗങ്ങളിലും ശാസ്ത്രമേളയില്‍ തോടന്നൂര്‍ ഉപജില്ലക്കാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്. എല്‍.പി വിഭാഗത്തില്‍ 31ഉം യു.പി വിഭാഗത്തില്‍ 42ഉം ഹൈസ്കൂള്‍ വിഭാഗത്തില്‍ 45ഉം പോയന്‍റുകള്‍ തോടന്നൂര്‍ ഉപജില്ല കരസ്ഥമാക്കി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 46 പോയന്‍റ് നേടി ബാലുശ്ശേരി ഉപജില്ല ഒന്നാം സ്ഥാനം നേടി. 45 പോയന്‍റ് നേടി പേരാമ്പ്രയും 42 പോയന്‍റ് നേടി കോഴിക്കോട് സിറ്റിയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹൈസ്കൂള്‍ വിഭാഗത്തില്‍ കൊയിലാണ്ടി, കുന്നുമ്മല്‍ ഉപജില്ലകള്‍ 44 പോയന്‍റുകള്‍ വീതം നേടി രണ്ടാം സ്ഥാനം പങ്കിട്ടു. 40 പോയന്‍റ് നേടിയ വടകരക്കാണ് മൂന്നാം സ്ഥാനം. യു.പി വിഭാഗത്തില്‍ കോഴിക്കോട് സിറ്റി 39ഉം വടകര 38ഉം പോയന്‍റുകള്‍ നേടി രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. എല്‍.പി വിഭാഗത്തില്‍ 30 പോയന്‍േറാടെ കുന്നുമ്മലും 26 പോയന്‍േറാടെ പേരാമ്പ്രയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.പ്രവൃത്തിപരിചയമേളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 12,137 പോയന്‍റ് നേടി കോഴിക്കോട് സിറ്റി ഒന്നാം സ്ഥാനത്തും കുന്നുമ്മല്‍ (10953 പോയന്‍റ്), മുക്കം (10403), ഉപജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ മുക്കം (13894) ഒന്നാം സ്ഥാനവും കോഴിക്കോട് സിറ്റി (13855), വടകര (13285) ഉപജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. യു.പി വിഭാഗത്തില്‍ തോടന്നൂര്‍ (10548), വടകര (9753), ചോമ്പാല (9488) ഉപജില്ലകള്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. എല്‍.പി വിഭാഗത്തില്‍ വടകര (9489) ഒന്നാം സ്ഥാനവും ചോമ്പാല (8367) രണ്ടാം സ്ഥാനവും പേരാമ്പ്ര (8176) മൂന്നാം സ്ഥാനവും നേടി. ഐ.ടി മേളയില്‍ യു.പി വിഭാഗത്തില്‍ മുക്കം 21 പോയന്‍േറാടെ ഒന്നാം സ്ഥാനം നേടി. ചേവായൂര്‍ (20), കുന്നുമ്മല്‍ (18), രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹൈസ്കൂള്‍ വിഭാഗത്തില്‍ 48 പോയന്‍േറാടെ ചേവായൂര്‍ ഒന്നാം സ്ഥാനത്തും 44 പോയന്‍േറാടെ കുന്നുമ്മലും 43 പോയന്‍റ് നേടി വടകരയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കുന്നുമ്മല്‍ (48), ബാലുശ്ശേരി (45), കോഴിക്കോട് റൂറല്‍ (36) യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ഗണിതശാസ്ത്ര മേളയില്‍ എല്‍.പി വിഭാഗത്തില്‍ താമരശ്ശേരി (36), കുന്നുമ്മല്‍ (35) ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ 120 പോയന്‍റ് നേടി തോടന്നൂര്‍ ഒന്നാം സ്ഥാനത്തും 112 പോയന്‍േറാടെ കുന്നുമ്മല്‍ ഉപജില്ല രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി വിഭാഗത്തില്‍ 58 പോയന്‍റ് നേടി വടകര ഒന്നാം സ്ഥാനത്തും 47 പോയന്‍റുകള്‍ നേടി നാദാപുരവും കൊയിലാണ്ടിയും രണ്ടാം സ്ഥാനത്തും 42 പോയന്‍റ് നേടി കുന്നുമ്മല്‍ മൂന്നാം സ്ഥാനവും നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സിറ്റി ഉപജില്ല (153) ഒന്നാം സ്ഥാനവും വടകര (103), കോഴിക്കോട് റൂറല്‍ (100) രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. സാമൂഹിക ശാസ്ത്രമേളയില്‍ 162 പോയന്‍റ് നേടി കോഴിക്കോട് സിറ്റി ഓവറോള്‍ ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം തോടന്നൂരിനാണ്. മൂന്നാം സ്ഥാനം കൊയിലാണ്ടി ഉപജില്ലയും നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കോഴിക്കോട് സിറ്റിയാണ് (59) ഒന്നാം സ്ഥാനത്ത്. ചേവായൂര്‍ (45), പേരാമ്പ്ര (38), രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ കൊയിലാണ്ടി (50), വടകര (55), തോടന്നൂര്‍ (54) ഒന്നും രണ്ടും യു.പി വിഭാഗത്തില്‍ തോടന്നൂര്‍ (45), കാലിക്കറ്റ് സിറ്റി (28), മുക്കം (26), ഒന്നും രണ്ടും മൂന്നും സ്ഥാനത്ത്. എല്‍.പി വിഭാഗത്തില്‍ കാലിക്കറ്റ് സിറ്റി (36), ബാലുശ്ശേരി (33), തോടന്നൂര്‍ (26) ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സമാപന സമ്മേളനം എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള ട്രോഫി വിതരണം എം.കെ. രാഘവന്‍ നിര്‍വഹിച്ചു. മേളയുടെ ലോഗോ തയാറാക്കിയ പാലോറ ഹൈസ്കൂള്‍ അധ്യാപകന്‍ സതീശന്‍ മാസ്റ്റര്‍ക്ക് ഉപഹാരം നല്‍കി. ഡി.ഡി.ഇ ഗിരീഷ് ചോലയില്‍, വി.എച്ച്.എസ്.സി അസി. ഡയറക്ടര്‍ പി. കുഞ്ഞമ്മദ്, വി.കെ. ഷീബ, കെ. റീജ, പി.കെ. സുനീര്‍, ടി.എ. ധനേഷ്, പി.കെ. രമേശന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT