കെ.എം.സി.ടി: സമരം ശക്തമാക്കുമെന്ന് അധ്യാപകര്‍

കോഴിക്കോട്: മുക്കം കെ.എം.സി.ടി എന്‍ജിനീയറിങ് കോളജില്‍ എട്ടുദിവസമായി നടക്കുന്ന അധ്യാപക സമരം ശക്തമാക്കുന്നു. രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി കോളജിന്‍െറ മുഖ്യകവാടത്തില്‍ രാപ്പകല്‍ നിരാഹാര സമരം നടത്തുമെന്ന് സംയുക്ത സമരസമിതി പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരവുമായി ബന്ധപ്പെട്ട് മാനേജ്മെന്‍റ് നടത്തുന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്.  ഒമ്പതുകോടിയാണ് എന്‍ജിനീയറിങ് കോളജിന്‍െറ വാര്‍ഷിക വരുമാനം. ഇതില്‍ മൂന്നുകോടിയാണ് ശമ്പളയിനത്തില്‍ ചെലവാകുന്നത്. എന്നിരിക്കെ, സാമ്പത്തിക പ്രയാസമുണ്ടെന്ന മാനേജ്മെന്‍റ് വാദം അംഗീകരിക്കാനാവില്ല.  ഒന്നാം തീയതി ലഭിക്കേണ്ട ശമ്പളം മൂന്നുമാസം വരെ വൈകിയാണ് വിതരണം ചെയ്യുന്നത്. പ്രസവാവധിക്ക് പോകുന്നവരുടെ ഇന്‍ക്രിമെന്‍റ് തടഞ്ഞുവെക്കുന്നു. ശമ്പളം എന്നുലഭിക്കുമെന്ന് ധാരണയുമില്ല. അധ്യാപകര്‍ക്ക് പി.എഫ് ആനുകൂല്യമില്ല. ഇങ്ങനെ എല്ലാ തരത്തിലും ദ്രോഹ നടപടി തുടരുന്നതിനാലാണ് സമരത്തിനിറങ്ങിയതെന്ന് അധ്യാപകരായ ആര്‍. രാജേഷ്, കെ.കെ. ദര്‍ശന, എം.പി. സിത്താര എന്നിവര്‍ പറഞ്ഞു. ലക്ഷക്കണക്കിന് രൂപ ഫീസിനത്തില്‍ കൈപ്പറ്റിയിട്ടും അധ്യാപകരെ സമരത്തിലേക്ക് തള്ളിവിട്ട മാനേജ്മെന്‍റ് മാന്യമായി പ്രതികരിക്കാന്‍പോലും തയാറല്ളെന്ന് രക്ഷിതാവ് വി.വി. നന്ദകുമാര്‍ പറഞ്ഞു. ക്ളാസുകള്‍ ഏറെ മുടങ്ങിയിട്ടും മാനേജ്മെന്‍റിന് കുലുക്കമില്ല.  പകപോക്കുന്ന നടപടിയാണ് മാനേജ്മെന്‍റ് പുലര്‍ത്തുന്നതെന്ന് വിദ്യാര്‍ഥികളായ എന്‍. ഷഹീര്‍, കെ. ഷഹീന എന്നിവരും ആരോപിച്ചു. ഹോസ്റ്റലിലേക്കുള്ള കുടിവെള്ളം വിഛേദിച്ചും രാത്രി എട്ടുമണിക്കത്തെി റൂം ഒഴിയാനുമൊക്കെ നിര്‍ദേശിച്ചാണ് പകപോക്കുന്നതെന്നും ഇവര്‍ പറഞ്ഞു. മാന്യമായ ശമ്പളം സമയബന്ധിതമായി വിതരണം ചെയ്യുന്നതുവരെ സമരം തുടരുമന്നും വേണ്ടിവന്നാല്‍ മറ്റിടത്തേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT