ബംഗ്ളാദേശ് യുവതിക്ക് പീഡനം നഗരത്തില്‍ സെക്സ് റാക്കറ്റ് സജീവമെന്നതിന്‍െറ സൂചന

കോഴിക്കോട്: അഞ്ചു മാസംമുമ്പ് എരഞ്ഞിപ്പാലത്ത് പീഡനത്തിനിരയായ യുവതി കഴിഞ്ഞദിവസം കോടതിയില്‍ നല്‍കിയ മൊഴി നഗരത്തില്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന സെക്സ് റാക്കറ്റുകള്‍ സജീവമാണെന്നതിന് തെളിവ്. നഗരഹൃദയത്തില്‍ എരഞ്ഞിപ്പാലത്തെ അപ്പാര്‍ട്മെന്‍റില്‍ ഒമ്പതുദിവസം തുടര്‍ച്ചയായി ലൈംഗിക പീഡനത്തിനിരയായെന്നും പൊലീസും അഭിഭാഷകരും ഡോക്ടര്‍മാരുമൊക്കെയായി പ്രമുഖരാണ് എത്തിയിരുന്നതെന്നുമാണ് യുവതിയുടെ മൊഴി. ഒമ്പതാംദിവസം രക്ഷപ്പെട്ട് തൊട്ടടുത്തവീട്ടില്‍ അഭയം തേടിയതുകൊണ്ടുമാത്രമാണ് സംഭവം പുറംലോകമറിഞ്ഞതും കേസായതും. തന്നെ കൂടാതെ അന്യദേശക്കാരായ പെണ്‍കുട്ടികള്‍ വേറെയുണ്ടെന്നും പൊലീസ് രക്ഷപ്പെടുത്തിയത്തെിച്ച വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിലും മാനസികവും ശാരീരികവുമായി പീഡനമേറ്റെന്നും മൊഴിയില്‍ പറയുന്നു. ബംഗ്ളാദേശികളായ വേറെ പെണ്‍കുട്ടികളും തന്നോടൊപ്പം മഹിളാമന്ദിരത്തില്‍ താമസിച്ചിരുന്നുവെന്നും മന്ദിരത്തിന്‍െറ ചുമതലയുള്ള വനിതയും ഈ പെണ്‍കുട്ടികളും ചേര്‍ന്ന് മാനസിക പീഡനമേല്‍പിച്ചതിനാലാണ് ഇടക്ക് ആത്മഹത്യക്ക് ശ്രമിച്ചതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. വന്‍ സാമ്പത്തികനേട്ടമുണ്ടാകുമെന്ന് പ്രലോഭിപ്പിച്ച് ബംഗ്ളാദേശില്‍നിന്നും മറ്റും യുവതികളെ നഗരത്തിലത്തെിച്ച് പെണ്‍വാണിഭം നടത്തുന്ന വലിയ സംഘങ്ങള്‍തന്നെ പ്രവര്‍ത്തിക്കുന്നതായാണ് സൂചന. പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടാലും ഭാഷ പ്രശ്നമായതിനാല്‍കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരില്ല എന്നതാണ് മറുനാടന്‍ യുവതികളെ കൊണ്ടുവരുന്നതിന് മുഖ്യകാരണം. പ്രത്യേകം ആളെവെച്ചാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. വേശ്യാലയനടത്തിപ്പുകാര്‍ക്ക് വന്‍തുകക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന റാക്കറ്റിനെപ്പറ്റിയും മൊഴിയില്‍ സൂചനയുണ്ട്. വന്‍തുക നല്‍കിയാണ് യുവതിയെ വാങ്ങിയതെന്ന് പ്രതികളിലൊരാളായ വനിത പറഞ്ഞതായാണ് ബംഗ്ളാദേശി പെണ്‍കുട്ടിയുടെ മൊഴി. വേശ്യാലയത്തിലത്തെിയവരിലൊരാള്‍ നടത്തിപ്പുകാരിക്ക് 12,000 രൂപ നല്‍കിയതായും മൊഴിയുണ്ട്. വന്‍തുക സമ്പാദിക്കുന്ന സെക്സ് റാക്കറ്റ് തുച്ഛമായ പണംനല്‍കി ഭാഷയറിയാത്ത പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നുവെന്നാണ് സൂചന. മേയ് 28ന് എരഞ്ഞിപ്പാലത്തെ ഫ്ളാറ്റില്‍നിന്ന് യുവതി രക്ഷപ്പെട്ട് പീഡനവിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. കേസില്‍ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞ സ്ഥിതിക്ക് യുവതിയെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ കോടതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും തിരിച്ചുപോകാന്‍ കാലതാമസമുണ്ടായേക്കും. വിസാ കാലാവധി കഴിഞ്ഞതിനാല്‍ ജില്ലാഭരണകൂടം നല്‍കുന്ന എന്‍.ഒ.സിക്ക് വിദേശീയര്‍ക്കുള്ള രജിസ്ട്രേഷന്‍ ഓഫിസ് അംഗീകാരം ലഭിച്ചശേഷമേ മടങ്ങിപ്പോക്ക് സാധ്യമാകുകയുള്ളൂ. നാട്ടിലുള്ള ഓട്ടോഡ്രൈവറായ ഭര്‍ത്താവിനെയും മക്കളേയും കാണാന്‍ ഉടന്‍ തിരിച്ചയക്കണമെന്ന് യുവതി പലതവണ കോടതിയില്‍ കരഞ്ഞുപറഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.