എവിടെ റെക്കോഡെവിടെ...

പാലാ: ചരിത്രം തിരുത്തിയെന്ന് പറയാൻ ഇക്കുറി താരങ്ങൾക്കാവില്ല, കാരണം പഴയ റെക്കോഡുകൾ 'കളഞ്ഞുപോയി'. മീറ്റ് റെക്കോഡുകളുടെ പിറവിയായിരുന്നു സ്കൂൾ മീറ്റുകളുടെ ഹൈലൈറ്റ്സ്. എന്നാൽ, പാലായിൽ നടക്കുന്ന റവന്യൂ ജില്ല മീറ്റിൽ ഇത്തരം അവകാശവാദങ്ങൾക്കൊന്നും പ്രസക്തിയില്ല. സംഘാടകരുെട കൈയിൽ റെക്കോഡുകളുടെ വിവരങ്ങളില്ലാത്തതു തന്നെ കാരണം. ഇതാദ്യമായാണ് പഴയ കണക്കൊന്നുമില്ലാതെ ഒരു ജില്ല കായികമേള സംഘടിപ്പിക്കുന്നത്. മുൻവർഷങ്ങളിൽ കമ്പ്യൂട്ടറുകളിൽ ഒരോ ഇനങ്ങളുടെയും വിവരങ്ങൾ നൽകുേമ്പാൾ റെക്കോഡുകൾ അടക്കമുള്ളവ പ്രത്യേകമായി കാണാൻ കഴിയുമായിരുന്നു. ഇത്തരം വിവരങ്ങളെല്ലാം ശേഖരിച്ച സോഫ്റ്റ്വെയറും സജ്ജമാക്കിയിരുന്നു. എന്നാൽ, ഇത്തവണ ഇത്തരം പ്രോഗാമുകളൊന്നും സംഘാടകർക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടില്ല. പഴയ റെക്കോഡ് അടങ്ങിയ േപ്രാഗ്രാം വിദ്യാഭ്യാസ വകുപ്പിൽനിന്ന് വെള്ളിയാഴ്ച വൈകീട്ടുവരെ സംഘാടകർക്ക് ലഭിച്ചിട്ടില്ല. മേള നടത്തിപ്പുകാർ ആദ്യദിനം മുതൽ ഈ േപ്രാഗ്രാമിനായി ശ്രമിക്കുന്നുണ്ടെങ്കിലും ഉടൻ നൽകുമെന്നു മാത്രമാണു പ്രതികരണം. വർഷങ്ങളായി സംഘാടകസമിതിയിലുണ്ടായിരുന്ന അധ്യാപകരിൽ പലരും ചട്ടപ്പടി സമരത്തിൻെറ ഭാഗമായി വിട്ടുനിൽക്കുന്നതും പഴയ റെക്കോഡുകൾ 'കളഞ്ഞുപോകുന്നതിന്' കാരണമായി. വർഷങ്ങളായി കമ്പ്യൂട്ടർ സംവിധാനത്തിൻെറ ചുമതല വഹിച്ചിരുന്നവർക്ക് ഇത്തരം കാര്യങ്ങളിൽ ഏറെ അറിവുണ്ടായിരുന്നു. ഇവർ പഴയ േപ്രാഗ്രാമുകൾ തന്നെ ഉപയോഗപ്പെടുത്തി റെക്കോഡുകളുടെ ലിസറ്റ് തയാറാക്കുകയും ചെയ്തിരുന്നു. ഇവരുടെ പക്കൽ റെക്കോഡിൻെറ ലിസ്റ്റുണ്ടായിരുന്നു. എന്നാൽ, സമരത്തിൻെറ ഭാഗമായി ഇവർ മാറിനിന്നതോടെ പുതിയ അധ്യാപകർക്കാണ് ഇതിൻെറ ചുമതല. എന്നാൽ, ഇവർക്ക് ആവശ്യമായ സഹായമൊന്നും വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടില്ല. നിലവിൽ 2017 വരെയള്ള റെക്കോഡുകൾ മാത്രം അടങ്ങിയ പഴയ ബുക്ക്ലെറ്റ് മാത്രമാണ് സംഘാടകരുടെ പക്കലുള്ള 'ചരിത്രം'.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.