ഇരട്ടനേട്ടവുമായി അൽഫോൻസയും സാന്ദ്രയും

പാലാ: ഇരട്ട സ്വർണനേട്ടവുമായി അൽഫോൻസ ട്രീസ ടെറിനും സാന്ദ്രാമോൾ സാബുവും. സബ്‌ജൂനിയർ പെൺകുട്ടികളുടെ 400, 200 മീറ്ററി ലാണ് അൽഫോൻസ സ്വർണമണിഞ്ഞത്. ഭരണങ്ങാനം എസ്‌.എച്ച്‌ ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാർഥിനിയാണ്‌. പൂഞ്ഞാർ എസ്‌.എം.വി.എച്ച്‌.എസ്‌.എസിലെ ഒമ്പതാം ക്ലാസുകാരിയായ സാന്ദ്ര ജൂനിയർ 400, 200 മീറ്ററിലാണ്‌ പൊന്നണിഞ്ഞത്‌. തിങ്കളാഴ്‌ച 100 മീറ്ററിലും ഇരുവരും മത്സരിക്കാനിറങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.