ശബരിമല തീര്‍ഥാടനം; ഉദ്യോഗസ്ഥര്‍ക്ക്​ പരിശീലനം നൽകി

പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി സംബന്ധമായ അവബോധം നല്‍കാൻ പത്തനംതിട്ടയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. കലക്ടർ പി.ബി. നൂഹ് പരിശീലനം ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നും അയ്യപ്പ ദർശനത്തിന് എത്തുന്ന ഭക്തർക്ക് ആവശ്യമായ സേവനം നൽകേണ്ടത് ഓരോ ഉദ്യോഗസ്ഥൻെറയും കടമയും കർത്തവ്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥർ പല മതങ്ങളിലും പല വിഭാഗങ്ങളിലും രാഷ്ട്രീയ ചിന്താഗതികളിലും ആചാരാനുഷ്ഠാനങ്ങളിലും ഉൾപ്പെട്ടവരാകാം. എന്നാൽ, അർപ്പണമനോഭാവത്തോടെ എല്ലാവരും ചുമതലകൾ നിറവേറ്റണം. ശബരിമല എ.ഡി.എം എൻ.എസ്.കെ. ഉമേഷ് അധ്യക്ഷത വഹിച്ചു. ദർശനത്തിനെത്തുന്ന തീർഥാടകരോട് ഉദ്യോഗസ്ഥർ മാന്യമായും സൗഹൃദത്തോടും പെരുമാറണമെന്ന് അദ്ദേഹം പറഞ്ഞു. തീർഥാടനം സുഗമമാക്കാൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും ഉറപ്പുവരുത്തുമെന്ന് സബ്കലക്ടർ ഡോ. വിനയ്‌ഗോയൽ പറഞ്ഞു. വിവിധ ജില്ലകളിൽനിന്നുള്ള 710 ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.