തിട്ട ഇടിഞ്ഞ്​ മണ്ണ് അപകടമൊരുക്കുന്നു

എരുമേലി: തിട്ട ഇടിഞ്ഞ് റോഡിലേക്ക് വീഴുന്ന മണ്ണിൽ വാഹനങ്ങൾ തെന്നിമാറുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. മൂക്കം പെട്ടി-എയ്ഞ്ചൽവാലി റോഡിലെ താഴത്തുപീടിക വളവിലാണ് അപകടക്കെണിയായി റോഡിൽ മണ്ണ് നിരന്നു കിടക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഇതുവഴി യാത്രക്കാരുമായി വന്ന സ്വകാര്യ ബസ് എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ തെന്നിമാറിയെങ്കിലും സമീപത്തെ കുഴിയിലേക്ക് മറിയാതെ രക്ഷപ്പെടുകയായിരുന്നു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ അപകടങ്ങൾക്ക് കാരണമാകുന്ന മണ്ണ് നീക്കം ചെയ്യാൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്ന് ഗ്രാമപഞ്ചായത്ത് അംഗം അനീഷ് വാഴയിൽ ആവശ്യപ്പെട്ടു. എഫ്.എസ്.ഇ.ടി.ഒ ധർണ നടത്തി കോട്ടയം: കേന്ദ്ര സർക്കാറിൻെറ ജനദ്രോഹ സാമ്പത്തിക പരിഷ്കരണങ്ങൾ അവസാനിപ്പിക്കുക, തൊഴിലാളിവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എഫ്.എസ്.ഇ.ടി.ഒ ജീവനക്കാരും അധ്യാപകരും ജില്ല-താലൂക്ക് കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തി. ജില്ല സെക്രട്ടറി വി.കെ. ഉദയൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ല ട്രഷറർ കെ.ജെ. പ്രസാദ് അധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി ടി. ഷാജി സ്വാഗതം പറഞ്ഞു. വൈക്കത്ത് സായാഹ്ന ധർണ കെ.എസ്.ടി.എ ജില്ല സെക്രട്ടറി സാബു ഐസക്കും പാലയിൽ എൻ.ജി.ഒ യൂനിയൻ ജില്ല പ്രസിഡൻറ് കെ.ആർ. അനിൽകുമാറും ചങ്ങനാശ്ശേരിയിൽ കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി എസ്.ആർ. മോഹനചന്ദ്രനും ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.