ചങ്ങനാശ്ശേരി ഉപജില്ല കലോത്സവത്തിനു തുടക്കം

ചങ്ങനാശ്ശേരി: ഉപജില്ല കലോത്സവത്തിന് ഇത്തിത്താനം ഇളംകാവ് ദേവസ്വം ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി. ജില്ല പഞ് ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്‌ഘാടനം ചെയ്തു. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മനോജ് മുളപ്പഞ്ചേരി അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഡോ. ശോഭ സാലിമോൻ സംസ്കൃതോത്സവം ഉദ്‌ഘാടനം ചെയ്തു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.ടി. ശശീന്ദ്രനാഥ് അറബി കലോത്സവം ഉദ്‌ഘാടനം ചെയ്തു. എ.ഇ.ഒ കെ. ലില്ലി, സ്‌കൂൾ മാനേജർ കെ.ജി. രാജ്‌മോഹൻ, ബെറ്റി ടോജോ, ലൂസി ജോസഫ്, സി.എസ്. ബിനോയ്, ബിനു സോമൻ, പി.കെ. അനിൽകുമാർ, കെ.കെ. മായ, വി.ജി. ശിവൻകുട്ടി നായർ തുടങ്ങിയവർ സംസാരിച്ചു. ഇത്തിത്താനം ഇളംകാവ് ദേവസ്വം ഹയർ സെക്കൻഡറി സ്‌കൂളിലും മലകുന്നം ഗവ.എൽ.പി സ്‌കൂളിലും ഇളംകാവ് എൽ.പി സ്‌കൂളിലുമായാണ് പരിപാടികൾ നടക്കുന്നത്. ഉപജില്ലയിലെ വിവിധ സ്‌കൂളുകളിൽനിന്നുള്ള മൂവായിരത്തോളം കുട്ടികളാണ് പങ്കെടുക്കുന്നത്. ശനിയാഴ്ച സമാപന സമ്മേളനം നടക്കും. ചങ്ങനാശ്ശേരി മുനിസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. പള്ളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശൈലജ െറജി അധ്യക്ഷവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.