വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധം

ചങ്ങനാശ്ശേരി: വാളയാര്‍ സംഭവത്തിൽ വെല്‍ഫെയര്‍ പാര്‍ട്ടി ചങ്ങനാശ്ശേരി നിയോജക മണ്ഡലം കമ്മറ്റി ആഭിമുഖ്യത്തില്‍ ബുധനാഴ്ച പ്രതിഷേധ പ്രകടനം നടത്തും. വൈകുന്നേരം അഞ്ചിന് ഐ.സി.ഒ നഴ്‌സറി സ്‌കൂളിൻെറ മുന്‍വശത്തുനിന്ന് ആരംഭിക്കുന്ന പ്രകടനം നിയോജക മണ്ഡലം പ്രസിഡൻറ് പി.എസ്. ഷാജുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. മന്നം ട്രോഫി കലാ-കായികമേള നവംബര്‍ 16 മുതല്‍ ചങ്ങനാശ്ശേരി: മന്നംട്രോഫി കലാ-കായികമേള നവംബര്‍ 16 മുതല്‍ 19വരെ പെരുന്നയില്‍ നടത്താന്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മേളയുടെ വിജയത്തിന് ജി. സുകുമാരന്‍ നായര്‍ (രക്ഷ), എന്‍.എസ്.എസ് സ്‌കൂള്‍സ് ജനറല്‍ മാനേജര്‍ ഡോ. ജി. ജഗദീഷ്ചന്ദ്രന്‍ (പ്രസി) , എന്‍.എസ്.എസ്.ബി.എച്ച്.എസ് പ്രഥമാധ്യാപകന്‍ ബി. പ്രസന്നകുമാര്‍ (ജന. കണ്‍) എന്നിവരടങ്ങുന്ന സംഘാടക സമിതിയെ തിരഞ്ഞെടുത്തു. എന്‍.എസ്.എസ് നായകസഭ അംഗം ഹരികുമാര്‍ കോയിക്കല്‍, ബി. പ്രസന്നകുമാര്‍, ഡോ. വി.ആര്‍. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. മന്നം ട്രോഫിയോടനുബന്ധിച്ചുള്ള ഗെയിംസ് മത്സരങ്ങള്‍ ബുധനാഴ്ച ആരംഭിക്കും. നവംബര്‍ നാലിന് ഗെയിംസ് മത്സരങ്ങള്‍ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.