എലിക്കുളത്ത് കേരളോത്സവം

കൂരാലി: എലിക്കുളം ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബർ രണ്ട്, മൂന്ന്, 17 തീയതികളിൽ നടത്തും. രണ്ടിന് രാവിലെ എട്ടിന് കൂരാലിയിൽനിന്ന് പൈകയിലേക്ക് മാരത്തൺ മത്സരം. പഞ്ചായത്ത് പ്രസിഡൻറ് എം.പി. സുമംഗലാദേവി ഉദ്ഘാടനം ചെയ്യും. 10ന് ഇളങ്ങുളം ശാസ്താദേവസ്വം ഓഡിറ്റോറിയത്തിൽ കലാമത്സരം. 40ന് മേൽ പ്രായമുള്ളവർക്ക് പ്രത്യേകം മത്സരങ്ങളുണ്ട്. മൂന്നിന് രാവിലെ ഇളങ്ങുളം അമ്പലം മൈതാനത്ത് അത്‌ലറ്റിക്‌സ് മത്സരങ്ങൾ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നവംബർ ഒന്നിന് മുമ്പ് പഞ്ചായത്ത് ഓഫിസിലോ 8606014218, 9388512664, 9645834936 നമ്പറുകളിലോ ബന്ധപ്പെടണം. സർക്കാർ ഓഫിസുകൾ ഭിന്നശേഷി സൗഹൃദമാക്കണം പൊൻകുന്നം: സർക്കാർ ഓഫിസുകളും സംവിധാനവും കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കാൻ നടപടിയുണ്ടാകണമെന്ന് ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് നാസർ മുണ്ടക്കയം ആവശ്യപ്പെട്ടു. കാഴ്ചവൈകല്യമുള്ളവരുടെ ജില്ല സംഗമം കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എൻ.എം യൂനിറ്റുതല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കബീർ പട്ടിമറ്റം അധ്യക്ഷത വഹിച്ചു. പി.ഐ. നജീബ് വിഷയാവതരണം നടത്തി. മുഹമ്മദ് ഹനീഫ, അബ്ദുൽ സലാം, ഫാസിൽ കടവുകര, സിയാദ് യുസഫ്, ഷാജഹാൻ പുത്തൻവീട്ടിൽ, ഷമീർ ഷാജി, അജ്മൽ കബീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.