അഫീലി​െൻറ മരണം: അത്‍ലറ്റിക് അസോസിയേഷൻ ഭാരവാഹികളെ അറസ്​റ്റ്​ െചയ്തേക്കും

അഫീലിൻെറ മരണം: അത്‍ലറ്റിക് അസോസിയേഷൻ ഭാരവാഹികളെ അറസ്റ്റ് െചയ്തേക്കും കോട്ടയം: സംസ്ഥാന ജൂനിയർ അത്‍ലറ്റിക് മത ്സരത്തിനിടെ ഹാമർ തലയിൽ വീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ സംഘാടകരെ അറസ്റ്റ് ചെയ്‌തേക്കും. അത്‍ലറ്റിക് അസോസിയേഷൻെറ നാല്‌ ഭാരവാഹികൾ ബുധനാഴ‌്ച പാലാ പൊലീസ് സ‌്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ‌് നൽകി. ഇവരുടെ മൊഴി രേഖപ്പെടുത്തിയശേഷമാകും തുടർനടപടി. റഫറി മുഹമ്മദ് കാസിം, ത്രോ ജഡ്ജ് ടി.ഡി. മാർട്ടിൻ, സിഗ്നൽ ചുമതലയുണ്ടായിരുന്ന ഒഫീഷ്യൽമാരായ കെ.വി. ജോസഫ്, പി. നാരായണൻകുട്ടി എന്നിവർക്കാണ‌് നോട്ടീസ‌്. സംഭവത്തിൽ ബോധപൂർവമല്ലാത്ത നരഹത്യക്ക്‌ കേസെടുത്തിരുന്നു. തുടർച്ചയായി ഇവരെ പ്രതിചേർക്കും. അഫീലിൻെറ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ്‌ നടപടി. പാലാ സൻെറ് തോമസ‌് എച്ച‌്.എസ‌്.എസ് പ്ലസ‌് വൺ വിദ്യാർഥി മൂന്നിലവ‌് ചൊവ്വൂർ കുരിഞ്ഞംകുളത്ത‌് ജോൺസൻെറ മകൻ അഫീൽ ജോൺസൺ (16) മരിച്ച കേസിലാണ‌് നടപടി. അപകടസാധ്യതയുള്ള ഹാമർ ത്രോ, ജാവലിൻ മത്സരങ്ങൾ ഒരേസമയം ഒരേദിശയിൽനിന്ന‌് നടത്തിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നിലത്ത്‌ പതിച്ച ജാവലിൻ എടുത്തുമാറ്റുമ്പോഴാണ് ഹാമർ തലയിൽ വീണ്‌ അപകടമുണ്ടായത്. സംഘാടകരുടെ അശ്രദ്ധയാണ്‌ അപകടകാരണമെന്ന‌് ബോധ്യപ്പെട്ടതോടെയാണ് നടപടി. പാലായിലെ മുഖ്യസംഘാടകരോ കായിക അധ്യാപകരോ കേസിൽ ഉൾപ്പെട്ടിട്ടില്ല. അഫീൽ സ്വന്തം ഇഷ്ടപ്രകാരം മീറ്റിന് എത്തിയതെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. അഫീലിൻറ ഫോൺ കാൾലിസ്റ്റ് നശിപ്പിക്കപ്പെട്ടത് വിവാദമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.