പശു ചത്തതിനെ​െച്ചാല്ലി അടിപിടി, ഒരാൾ മരിച്ചു

മിർസപുർ (യു.പി): പശു ചത്തതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കം അക്രമത്തിലെത്തി ഒരാളുടെ ജീവനെടുത്തു. ഉത്തർപ്രദേശില െ മിർസപുരിൽ വിന്ധ്യാചൽ മേഖലയിലാണ് സംഭവം. 65കാരനായ ബി ബിന്ദ് വളർത്തിയിരുന്ന പശു ചത്തതിൽ അദ്ദേഹവും അനന്തരവന്മാരുമായാണ് തർക്കം തുടങ്ങിയത്. മറ്റുള്ളവർകൂടി ചേർന്നതോടെ അടിപിടിയായി. ബിന്ദ് അടക്കം പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പരിക്കുണ്ടായിരുന്ന ബിന്ദ് മരിച്ചു. സംഭവത്തിൽ പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.