അരക്കിലോ കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് പിടികൂടി

ചങ്ങനാശ്ശേരി: അരക്കിലോ കഞ്ചാവുമായി മൂന്നുപേരെ ചങ്ങനാശ്ശേരി എക്സൈസ് പിടികൂടി. ചങ്ങനാശ്ശേരി വടക്കേക്കര പുതുപ്പറമ്പിൽ ജിറ്റോ, തൃക്കൊടിത്താനം പാറക്കുളം വീട്ടിൽ അഭിജിത്ത് എന്നിവരിൽനിന്നുമാണ് 550 ഗ്രാം കഞ്ചാവ് ചങ്ങനാശ്ശേരി എക്സൈസ് സി.ഐ രാജേഷ് ജോണും സംഘവും പിടികൂടിയത്. ഇവർക്ക് കഞ്ചാവ് എത്തിച്ചുനൽകിയ നേർച്ചപ്പാറ പുതുപ്പറമ്പിൽ ഷെഹൻ ഷൈജുവും പിടിയിലായി. കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന ഫാത്തിമാപുരം പള്ളിയുടെ സമീപം വാടകക്ക് താമസിക്കുന്ന അഫീസ് അഷറഫിനെ പ്രതി ചേർത്ത് എക്സൈസ് കേസെടുത്തിട്ടുണ്ട്. റെയ്ഡിൽ പ്രിവൻറിവ് ഓഫിസർമാരായ ശ്രീകുമാർ, രാജീവ് സിവിൽ എക്സൈസ് ഓഫിസർമാരായ ടി. സന്തോഷ് വിനോദ് കുമാർ, മാനുവൽ എന്നിവർ പങ്കെടുത്തു. എരുമേലി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ അഭിപ്രായ ഭിന്നത; കമ്മിറ്റി റദ്ദാക്കി എരുമേലി: ഗ്രാമപഞ്ചായത്തിൽ തിങ്കളാഴ്ച കൂടാനിരുന്ന പഞ്ചായത്ത് കമ്മിറ്റി ഭരണസമിതിയിലെ അഭിപ്രായഭിന്നതയെ തുടർന്ന് മാറ്റിവെച്ചു. പഞ്ചായത്ത് കമ്മിറ്റി നടത്തുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് പഞ്ചായത്തീരാജ് നിയമപ്രകാരമല്ല നൽകിയതെന്ന് ആരോപിച്ച് ഭരണപക്ഷത്തെ ഒരംഗം രംഗത്തുവന്നതാണ് കാരണമായത്. സി.പി.എം ഭരിക്കുന്ന എരുമേലി ഗ്രാമപഞ്ചായത്തിലെ സി.പി.എം അംഗങ്ങളുടെ തമ്മിലടി വികസനപ്രവർത്തനത്തെ ബാധിക്കുന്നതായി യു.ഡി.എഫിലെ അംഗങ്ങളായ പ്രകാശ് പുളിയ്ക്കൻ, അനിത സന്തോഷ്, ജോമോൻ വാഴപ്പനാടി, വത്സമ്മ തോമസ്, ജോളി, അന്നമ്മ രാജു എന്നിവർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.