നഗരസഭകളിൽ വിജിലൻസ്​ പരിശോധന: ക്രമക്കേട്​ കണ്ടെത്തി

കോട്ടയം: കോട്ടയം നഗരസഭ റവന്യൂ വിഭാഗത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കെട്ടിട നമ്പറിന് വൺ ടൈം ടാക്സ് അടച്ചതിൻെറ രേഖകൾ ഇല്ലാത്ത രണ്ട് ഫയലുകളും ചങ്ങനാശ്ശേരി നഗരസഭയിൽ 52ഓളം ഫയലുകളും കണ്ടെത്തി. തൊടുപുഴ നഗരസഭയിലും ചേർത്തല നഗരസഭയിലും ഫയലുകളിൽ കെട്ടിട നമ്പറിന് വൺ ടൈം ടാക്സ് അടച്ചതിൻെറ രേഖകൾ ഇല്ലാത്തതായി കണ്ടെത്തി. ജില്ല േപ്രാജക്ട് ഓഫിസിൽ നടത്തിയ പരിശോധനയിൽ കാഴ്ശക്തി ഇല്ലാത്ത കുട്ടികൾക്കായി വാങ്ങിയ കണ്ണടകളും ബധിരരായ കുട്ടികൾക്കുള്ള ശ്രവണസഹായ ഉപകരണങ്ങളുടെയും ഗുണനിലവാരം നോക്കേണ്ട പരിശോധനകൾ നടത്തിയിട്ടില്ലെന്ന് കണ്ടെത്തി. വി.എ.സി.ബി സൂപ്രണ്ട് വി.ജി. വിനോദ്കുമാർ, ഡിവൈ.എസ്.പിമാരായ എൻ. രാജൻ, എം.കെ. മനോജ്, എ.കെ. വിശ്വനാഥൻ, പൊലീസ് ഇൻസ്പെക്ടർമാരായ റിജോ പി. ജോസഫ്, രാജൻ കെ. അരമന, എസ്. ബിനോജ്, കെ.എൻ. രാജേഷ്, ടിപ്സൺ തോമസ് മേക്കാടൻ, കെ. സദൻ, ഋഷികേശൻ നായർ, എൻ. ബാബുകുട്ടൻ, കെ.വി. ബെന്നി തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി. വാളയാർ പീഡനം: പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം -സജി മഞ്ഞക്കടമ്പിൽ കോട്ടയം: വാളയാർ പീഡനക്കേസിൽ കുറ്റക്കാർക്കെതിെര പുനരന്വേഷണം നടത്തി മാതൃകപരമായ ശിക്ഷ നടപ്പാക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.