അരൂർ, എറണാകുളം തോൽവി: സി.പി.എമ്മിലെ ആഭ്യന്തര പ്രശ്​നവും കാരണമെന്ന്​ സി.പി.​െഎ

തിരുവനന്തപുരം: അരൂർ, എറണാകുളം നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് സി.പി.എമ്മിലെ ആഭ്യന്തര പ്രശ്നങ്ങളും കാരണമായെന്ന് സി.പി.െഎ സംസ്ഥാന നിർവാഹക സമിതിയിൽ വിമർശനം. സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായില്ലെന്ന് യോഗത്തിൽ ഭൂരിപക്ഷം പേരും വിലയിരുത്തി. എന്നാൽ, സ്ഥാനാർഥിത്വ മോഹികളുടെ ഇടപെടൽ തിരിച്ചടിയായെന്ന് അഭിപ്രായമുയർന്നു. ഇടതുപക്ഷ േവാട്ടുകൾ നഷ്ടപ്പെടാൻ ഇടവന്നതാണ് അരൂരിലെ തോൽവിയുടെ ഒരു കാരണം. സി.പി.എമ്മിൽ പലരും തെരഞ്ഞെടുപ്പിനെ വേണ്ടത്ര ഗൗരവമായി കണ്ടില്ല. പല നേതാക്കളും സ്ഥാനാർഥിയാവാൻ നടക്കുകയായിരുന്നു. അത് പ്രചാരണത്തിൽ പ്രതിഫലിച്ചു. യു.ഡി.എഫ് സ്ഥാനാർഥിക്കെതിരായ മന്ത്രി ജി. സുധാകരൻെറ 'പൂതന' പരാമർശവും തോൽവിക്ക് കാരണമാണ്. എറണാകുളത്ത് നല്ല സ്ഥാനാർഥിയെയാണ് നിർത്തിയതെങ്കിലും സ്ഥാനാർഥിത്വത്തിനെതിരെ സി.പി.എമ്മിൽനിന്ന് ഉയർന്ന എതിർപ്പാണ് അപരനും നോട്ടക്കും ലഭിച്ച വോട്ടുകൾ. യു.ഡി.എഫിന് ഭൂരിപക്ഷം കുറഞ്ഞത് പരിശോധിച്ചാൽ ഇതിൻെറ പ്രാധാന്യം മനസ്സിലാക്കാമെന്നും ചിലർ പറഞ്ഞു. മഞ്ചേശ്വരത്ത് ബി.ജെ.പിയെ ജയിക്കാൻ അനുവദിക്കരുതെന്ന വികാരമാണ് ഇടതുപക്ഷ വോട്ടുകൾ യു.ഡി.എഫിന് ലഭിക്കാൻ ഇടയാക്കിയതെന്നും അഭിപ്രായമുയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.