കൊക്കേഡാമ പരീക്ഷണവുമായി എ.കെ.ജെ.എം

കാഞ്ഞിരപ്പള്ളി: ഹരിതകേരളം മിഷൻെറ ഹരിതവിദ്യാലയം പദ്ധതിയുടെ ഭാഗമായി ജാപനീസ് ചെടി വളർത്തൽ രീതിയായ കൊക്കേഡാമയി ൽ പരീക്ഷണം നടത്തുകയാണ് കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂൾ. എൽ.പി വിഭാഗം കുട്ടികളാണ് പാത്രങ്ങൾ ഒഴിവാക്കി കൃഷിക്ക് തുടക്കമിട്ടത്. മണ്ണ്, ചകിരിച്ചോറ്, ചാണകപ്പൊടി, നൈലോൺ നൂൽ, പായൽ എന്നിവ ഉപയോഗിച്ചാണ് കൊക്കേഡാമ (പായൽ പന്ത്) തയാറാക്കുന്നത്. പായൽ പന്തിൽ വളരുന്ന ചെടികൾ ഏറെ മനോഹരമാണ്. പ്രിൻസിപ്പൽ ഫാ. സാൽവിൻ അഗസ്റ്റിൻെറ നേതൃത്വത്തിൽ എൽ.പി വിഭാഗം കോഓഡിനേറ്ററായ മായ മാത്യു, സിസ്റ്റർ അനീസ് എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. നാൽപതോളം പായൽ പന്തുകൾ കുട്ടികൾ നിർമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.