ഭാരവാഹികൾ

കറുകച്ചാൽ: 1729ാം നമ്പർ കുളത്തൂർ പ്രയാർ വേണുഗോപാല വിലാസം എൻ.എസ്.എസ് കരയോഗം വാർഷികവും തെരഞ്ഞെടുപ്പും നടത്തി. താലൂക ്ക് യൂനിയൻ സെക്രട്ടറി എം.എസ്. രതീഷ്‌കുമാർ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂനിയൻ വൈസ് പ്രസിഡൻറ് വി.ജി. ഭാസ്‌കരൻനായർ, അഡ്വ. രാജ്‌മോഹൻ, കെ.ജി. ഗോപാലകൃഷ്ണൻനായർ തുടങ്ങിയവർ സംസാരിച്ചു. : കെ.കെ. തങ്കപ്പൻനായർ (പ്രസി), പി.കെ. രാജേഷ് (സെക്ര), ബി. നിഷാന്ത് (ജോ. സെക്ര), കെ.വി. വിക്രമകൈമൾ (ട്രഷ). അട്ടപ്പള്ളം സംഭവം: കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ചേരമർ മഹാസഭ കറുകച്ചാൽ: വാളയാർ അട്ടപ്പളത്ത് ദലിത് സഹോദരിമാർ മരിച്ച സംഭവത്തിൽ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് അഖില കേരള ഹിന്ദു ചേരമർ മഹാസഭ ആവശ്യപ്പെട്ടു. പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ച പൊലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് പറഞ്ഞു. കറുകച്ചാൽ ശാഖ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാഖ പ്രസിഡൻറ് ടി.എസ്. കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് പി.ജി. അശോക്കുമാർ, കെ. കുട്ടപ്പൻ, അജികുമാർ മല്ലപ്പള്ളി, കെ.സി. മനോജ്, സുനിൽകുമാർ വടക്കേകര, ഒ.കെ. സാബു, തങ്കച്ചൻ മാലിയിൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.