പഴയിടം കോസ്​വേ കൈവരി പുനർനിർമാണം തുടങ്ങി

പൊൻകുന്നം: പ്രളയത്തിൽ ഒലിച്ചുവന്ന മരങ്ങൾ ഇടിച്ചു തകർന്ന പഴയിടം കോസ്വേയുടെ കൈവരിയുടെ അറ്റകുറ്റപ്പണി ആരംഭിച്ച ു. കൈവരി സ്ഥാപിക്കാനും അറ്റകുറ്റപ്പണിക്കുമായി 14 ലക്ഷം രൂപയുടെ പദ്ധതിയാണുള്ളത്. ചിറക്കടവ്, മണിമല, എരുമേലി പഞ്ചായത്തുകളുടെ അതിർത്തിയിൽ മണിമലയാറിൻെറ കുറുകെ 1967ൽ നിർമിച്ചതാണ് കോസ്വേ. കഴിഞ്ഞ പ്രളയത്തിലാണ് ഒരുവശത്തെ കൈവരി പൂർണമായി തകർന്നത്. കൈവരിയില്ലാത്ത പാലത്തിലൂടെയുള്ള കാൽനട അപകട ഭീഷണിയിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.