കാർ വൈദ്യുതി പോസ്​റ്റ്​ തകർത്തു

വൈക്കം: നിയന്ത്രണംതെറ്റിയ കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിൻെറയും തെങ്ങിൻെറയും ഇടയിലേക്ക് ഇടിച്ചുകയറി. അപകടത് തിൽ റോഡരികിലെ ടിൻ ഷീറ്റിൻെറ വേലിയും തകർന്നു. തിങ്കളാഴ്ച രാവിലെ തോട്ടകം സൻെറ് ഗ്രിഗോറിയോസ് പള്ളിക്ക് മുൻവശത്തെ വളവിലായിരുന്നു അപകടം. വാഹനത്തിൽ യാത്ര ചെയ്തിരുന്ന വൈക്കം ടി.വി പുരം പള്ളിപ്രത്തുശ്ശേരി പെരുവേലിൽ ഐസക് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെച്ചൂർ ഭാഗത്തുനിന്ന് കാർ വൈക്കത്തേക്ക് വരുകയായിരുന്നു. വൈക്കം പൊലീസ് നടപടി സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.