വൈക്കം ഉപജില്ല സ്‌കൂള്‍ കലോത്സവം തുടങ്ങി

വൈക്കം: വൈക്കം ഉപജില്ല സ്‌കൂള്‍ കലോത്സവം ആശ്രമം സ്‌കൂളില്‍ ഗായകന്‍ മധു ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നാല് ദിവസങ്ങളില്‍ 15 വേദിയിലായി 68 സ്‌കൂളുകളിലെ മൂവായിരത്തോളം കലാപ്രതിഭകള്‍ 190 ഇനങ്ങളിലായി മാറ്റുരക്കും. നഗരസഭ ചെയര്‍മാന്‍ പി. ശശിധരന്‍ അധ്യക്ഷത വഹിച്ചു. സംസ്‌കൃതോത്സവം ജില്ല പഞ്ചായത്ത് അംഗം കെ.കെ. രഞ്ജിത്തും അറബി സാഹിത്യോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.വൈ. ജയകുമാരിയും ഉദ്ഘാടനം ചെയ്തു. ഉപജില്ല ശാസ്ത്രമേളയില്‍ വിജയികള്‍ക്കുള്ള സമ്മാന വിതരണവും എം.വൈ. ജയകുമാരി നിര്‍വഹിച്ചു. കലോത്സവ ഫലക പ്രകാശനം ഗായകന്‍ ദേവാനന്ദ് നടത്തി. പ്രിന്‍സിപ്പൽ കെ.വി. പ്രദീപ്കുമാര്‍, ഹെഡ്മിസ്ട്രസ് പി.ആര്‍. ബിജി, എല്‍.പി വിഭാഗം ഹെഡ്മാസ്റ്റര്‍ പി.ടി. ജിനീഷ്, പി.ടി.എ പ്രസിഡൻറ് പി.പി. സന്തോഷ്, എല്‍.പി വിഭാഗം പി.ടി.എ പ്രസിഡൻറ് കെ.എ. സ്റ്റാലിന്‍ കുമാര്‍, ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ കെ. പ്രീത രാമചന്ദ്രന്‍, വൈസ് ചെയര്‍പേഴ്‌സൻ എസ്. ഇന്ദിരാദേവി, ആര്‍. സന്തോഷ്, ബിജു വി. കണ്ണേഴന്‍, എം.ടി. അനില്‍കുമാര്‍, കെ.ആര്‍. സംഗീത എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.