കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിലപാട് വിശ്വാസികൾക്ക് എതിര് -പി.സി. വിഷ്ണുനാഥ്

കോന്നി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിലപാട് വിശ്വാസികൾക്ക് എതിരാെണന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്. യു.ഡി.എഫ് സ്ഥാനാർഥി പി. മോഹൻരാജിൻെറ അരുവാപ്പുലം പഞ്ചായത്തിലെ സ്ഥാനാർഥി പര്യടനം അതിരുങ്കലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരും സാധാരണക്കാരും ഏറെയുള്ള കോന്നിയിൽ സർക്കാറിൻെറ ജനവിരുദ്ധ നയങ്ങൾക്ക് എതിരെയുള്ള വിധിയെഴുത്ത് ഉണ്ടാവും. അടിസ്ഥാനസൗകര്യ വികസനത്തിലടക്കം സമീപ മണ്ഡലങ്ങളെക്കാൾ കോന്നി ബഹുദൂരം മുന്നിലെത്താൻ കഴിഞ്ഞത് ശ്രദ്ധേയ നേട്ടമാണ്. അടൂർ പ്രകാശ് നടത്തിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ച പി. മോഹൻരാജിൻെറ വിജയത്തിലൂടെ പൂർണതയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം ചെയർമാൻ കെ.പി. തോമസ് അധ്യക്ഷത വഹിച്ചു. ഇടുക്കി മുൻ ഡി.സി.സി പ്രസിഡൻറ് റോയി കെ. പൗലോസ്, സ്ഥാനാർഥി പി. മോഹൻരാജ്, അന്നപൂർണദേവി, കാട്ടൂർ അബ്ദുൽ സലാം, ഉണ്ണികൃഷ്ണൻ നായർ, എസ്.വി. പ്രസന്നകുമാർ, ജെറി മാത്യു സാം, റോയി ഏഴികത്ത്, ജി. ശ്രീകുമാർ, ബിനിലാൽ, സി.വി. ശാന്തകുമാർ, വിമൽകുമാർ, കടയ്ക്കൽ പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.