ഏഴുവയസ്സുകാര​െൻറ മരണം: കേസിൽനിന്ന്​ ഒഴിവാക്കണമെന്ന്​ മാതാവി​െൻറ ഹരജി

ഏഴുവയസ്സുകാരൻെറ മരണം: കേസിൽനിന്ന് ഒഴിവാക്കണമെന്ന് മാതാവിൻെറ ഹരജി കൊച്ചി: തൊടുപുഴയിൽ ഏഴു വയസ്സുകാരൻ ക്രൂര മർദനത്തെ തുടർന്ന് മരിച്ച കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് ഹൈകോടതിയിൽ. ഹരജിക്കാരിയുടെ സുഹൃത്ത് തിരുവനന്തപുരം നന്തന്‍കോട് സ്വദേശി അരുണ്‍ ആനന്ദിൻെറ മർദനത്തെ തുടർന്ന് കുട്ടി ആശുപത്രിയിൽ മരണപ്പെട്ടിരുന്നു. അരുണ്‍ ആനന്ദിനെ ആദ്യം അറസ്റ്റ് ചെയ്ത പൊലീസ് കുറ്റകൃത്യം മറച്ചുവെച്ചതിനും കുറ്റവാളിയെ സംരക്ഷിച്ചതിനുമുള്ള വകുപ്പുകൾ പ്രകാരം മാതാവിനെതിരെയും കേസെടുക്കുകയായിരുന്നു. മാതാവിനെതിരെ കേെസടുക്കണമെന്ന് ഇടുക്കി ജില്ല ശിശു ക്ഷേമ സമിതി നിർദേശം നൽകിയിരുന്നു. കുറ്റകൃത്യത്തിൽ തനിക്ക് പങ്കില്ലെന്നും കുട്ടിയെ മർദിക്കുന്നതിൽനിന്ന് അരുണിനെ തടയാൻ ശ്രമിക്കുന്നതിനിടെ തനിക്കും പരിക്കേറ്റിരുന്നതായും ഹരജിയിൽ പറയുന്നു. തനിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് അന്തിമ റിപ്പോർട്ടിൽ വ്യക്തമാണ്. എന്നിട്ടും തന്നെയും പ്രതി ചേർത്ത് ഒന്നാം പ്രതിക്കൊപ്പം വിചാരണ ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണ്. വിചാരണ നേരിടാൻ മാനസികമായി തയാറല്ല. അതിയായ ഭയവുമുണ്ട്. കുറ്റകൃത്യത്തിൽ പങ്കാളിയല്ലെന്നിരിക്കെ തനിക്കെതിരായ കേസ് നടപടി റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഈ വർഷം മാർച്ച് 28നാണ് അരുൺ ആനന്ദിൻെറ മർദനത്തെ തുടർന്ന് തലച്ചോറിന് ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഏപ്രിൽ ആറിന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടി മരിച്ചു. കുട്ടിക്ക് സോഫയിൽനിന്ന് വീണ് പരിക്കേറ്റതാണെന്നാണ് ഹരജിക്കാരി അന്ന് ആശുപത്രി അധികൃതരെ അറിയിച്ചത്. ഇത് കണക്കിലെടുത്താണ് ഒന്നാം പ്രതിയുടെ ക്രൂരത മറച്ചുവെച്ചെന്ന വകുപ്പുൾപ്പെടെ ചേർത്ത് മാതാവിനെതിരെ കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.