ഉടുമ്പുമായി പിടിയിലായവർ റിമാൻഡിൽ

നെടുങ്കണ്ടം: ഉടുമ്പൻചോലയിൽ ഉടുമ്പുമായി പിടിയിലായ രണ്ടുപേരെ നെടുങ്കണ്ടം ഒന്നാംക്ലാസ് മജിസ്േട്രറ്റ് കോടതി റിമാൻഡ് ചെയ്തു. കാരിത്തോട് പാനായിൽ ബിനോയി (42), മുരിക്കാശേരി ചാലിൽ സിജോ (35) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഉടുമ്പൻചോല കാരിത്തോട്ടിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ചത്ത ഉടുമ്പിനെ ചാക്കിലാക്കി ബൈക്കിൽ കടത്താൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപെട്ടത്. പൊലീസ് പിടികൂടി വനം വകുപ്പിനു കൈമാറുകയായിരുന്നു. വനംവകുപ്പിൻെറ ചോദ്യംചെയ്യലിൽ തിങ്കൾക്കാടിനു സമീപം റോഡിലേക്ക് ഇറങ്ങി വരുകയായിരുന്ന ഉടുമ്പിനെ അടിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചതായി വനം വകുപ്പ് അധികൃതർ പറഞ്ഞു. വനപാലകർ സ്ഥലത്ത് തെളിവെടുപ്പ് നടത്തി. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്ന് വിഭാഗത്തിൽപെടുന്നതാണ് ഉടുമ്പ്. നാല് വയസ്സും 1.5 കിലോ തൂക്കവുമുണ്ട്. ഉടുമ്പൻചോല എസ്.ഐ എം.ടി. തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിജു ഇമ്മാനുവേൽ, സി.പി.ഒമാരായ അബ്ദുൽ സലിം, അൻസാർ മോൻ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടി ഉടുമ്പൻചോല വനംവകുപ്പ് ഓഫിസിനു കൈമാറിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ വനം വകുപ്പ് തുടർനടപടി സ്വീകരിക്കും. സൊസൈറ്റി രജിസ്ട്രേഷൻ ഇല്ല തൊടുപുഴ: സൊസൈറ്റി രജിസ്ട്രേഷനും പുതുക്കലും ബുധനാഴ്ച ഉണ്ടായിരിക്കില്ലെന്ന് ജില്ല രജിസ്ട്രാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.