നവീകരണത്തിന്​ പിന്നാലെ റോഡ്​ തകർന്നു; വിജിലൻസ്​ പരിശോധിച്ചു

കോട്ടയം: ടാറിങ് നടത്തി ഒരുവർഷത്തിനുള്ളിൽ മണർകാട് അപ്രോച്ച് റോഡ് തകർന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വിജിലൻസ് ഡിവൈ.എസ്.പി എൻ. രാജൻെറ നേതൃത്വത്തിലുള്ള സംഘമാണ് അപ്രോച്ച് റോഡ് പരിശോധിച്ചത്. പഞ്ചായത്തിൻെറ ഉടമസ്ഥതയിലുള്ള റോഡ് കഴിഞ്ഞ വർഷമാണ് ടാറിങ് നടത്തിയത്. ടൗണിലെ കുരുക്കഴിക്കാൻ ഗതാഗത പരിഷ്‌കരണത്തിൻെറ ഭാഗമായി ഈ റോഡിലൂടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടതോടെയാണ് പൂർണമായി തകർന്നത്. തുടർന്നാണ് നവീകരണത്തിൽ ക്രമക്കേടുള്ളതായി ആരോപണമുയർന്നത്. പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയെന്നാണ് സൂചന. അടുത്തദിവസം മണർകാട് റോഡിൽനിന്ന് വിജിലൻസ് സംഘം സാമ്പിൾ ശേഖരിക്കും. ഇതിനുശേഷം നടപടിയുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.