യജ്ഞങ്ങൾ ധർമത്തിലേക്ക് നയിക്കും -സ്വാമി പ്രജ്ഞാനാനന്ദ

പൊൻകുന്നം: യജ്ഞങ്ങളോരോന്നും മനുഷ്യനെ ധർമത്തിലേക്ക് നയിക്കാനുള്ളതാണെന്ന് വാഴൂർ തീർഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ. പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവവും ഭാഗവത സപ്താഹയജ്ഞവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.എസ്.എസ് യൂനിയൻ പ്രസിഡൻറ് അഡ്വ. എം.എസ്. മോഹൻ അധ്യക്ഷതവഹിച്ചു. ദേവസ്വം പ്രസിഡൻറ് ആർ. സുകുമാരൻ നായർ ആചാര്യവരണം നിർവഹിച്ചു. ആചാര്യൻ പയ്യന്നൂർ ചേന്നമംഗലം ശങ്കരൻ നമ്പൂതിരി ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.