ചിറക്കടവിലെ കുടുംബശ്രീയിൽ വ്യാപക ക്രമക്കേട്: അന്വേഷണം വേണമെന്ന് യു.ഡി.എഫ്

പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന ്വേഷണം വേണമെന്ന് യു.ഡി.എഫ് അംഗങ്ങൾ. 2018-19 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ സി.ഡി.എസിലെ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. സി.ഡി.എസ് മെംബർമാരുടെ സംഘം ഓഡിറ്റ് നടത്തിയിട്ടില്ലെന്നും അവർ അഫിലിയേഷൻ പുതുക്കിയിട്ടില്ലെന്ന ആക്ഷേവും ഇവർ ഉയർത്തുന്നു. ചിറക്കടവിലെ സി.ഡി.എസ് ഓഡിറ്റ് ചെയ്യാൻ മൂന്നുപേരെയാണ് നിയമിച്ചിരുന്നത്. ഇതിൽ ചിറക്കടവുകാരായ രണ്ടുപേരെ ഒഴിവാക്കി സമീപ പഞ്ചായത്തിലെ ആളെക്കൊണ്ടു മാത്രം ഓഡിറ്റ് ചെയ്യിച്ചത് കൂടുതൽ ക്രമക്കേടുകൾ പുറത്ത് വരാതിരിക്കാനാണെന്നും ആക്ഷേപമുണ്ട്‌. സി.ഡി.എസുമായ ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും 2018-'19ലെ ഓഡിറ്റ് വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ട് സി.ഡി.എസിലെ അനൗദ്യോഗിക അംഗങ്ങളായ മോളിക്കുട്ടി തോമസ്, പി.സി. റോസമ്മ, സ്മിത ലാൽ എന്നിവർ ജില്ല മിഷന് പരാതിയും നൽകി. കുടുംബശ്രീയുമായി ബന്ധപ്പെട്ട് തങ്ങൾ മുമ്പും ആരോപണം ഉന്നയിച്ചിരുന്നെന്നും എന്നാൽ, ഇത് ഗൗരവമായി എടുക്കാൻ പഞ്ചായത്ത് പ്രസിഡൻറ് തയാറായില്ലെന്നും യു.ഡി.എഫ് പാർലമൻെററി പാർട്ടി നേതാവ് ഷാജി പാമ്പൂരി ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.