യാക്കോബായ ദേവാലയങ്ങളിൽ വിശ്വാസപ്രഖ്യാപനവും പ്രതിഷേധ യോഗവും

കോട്ടയം: പിറവം പള്ളി പിടിച്ചെടുത്ത ഓര്‍ത്തഡോക്‌സ് വിഭാഗത്തിൻെറ നടപടിയിലും മെത്രാപ്പോലീത്തന്മാരെയും വൈദികരെയും ഇടവക ജനങ്ങളെയും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കോട്ടയം ഭദ്രാസനത്തിലെ വിവധ പള്ളികളില്‍ വിശ്വാസപ്രഖ്യാപനവും പ്രതിഷേധ യോഗവും റാലിയും സംഘടിപ്പിച്ചു. മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൻെറ പൊതുയോഗത്തില്‍ പിറവത്തെ സംഭവത്തെ അപലപിച്ചു. കത്തീഡ്രലിൻെറ കീഴില്‍ പ്രവര്‍ത്തിക്കുന്ന 16 സണ്‍ഡേ സ്‌കൂളുകളിലെയും അധ്യാപകരുടെ സംയുക്ത യോഗത്തില്‍ സണ്‍ഡേ സ്‌കൂള്‍ പ്രസ്ഥാനത്തിനുള്ള പ്രതിഷേധവും രേഖപ്പെടുത്തി. എം.ജെ.എസ്.എസ്.എ കേന്ദ്രകമ്മിറ്റി അംഗം ഫാ. മാത്യു എം.ബാബു വടക്കേപ്പറമ്പില്‍ അധ്യക്ഷതവഹിച്ചു. ടി.സി. മാത്യു തെങ്ങുംതുരുത്തേല്‍ പ്രതിഷേധപ്രമേയം അവതരിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ന്മാരായ എം.പി. ജേക്കബ്, കെ.വി. വർഗീസ്, ടി.കെ. ചെറിയാന്‍, ബിജുമോന്‍ പി.കുര്യന്‍, മാത്യു പി.ജോണ്‍, എം.കെ. കുര്യന്‍, പി.എ. ചെറിയാന്‍, മണര്‍കാട് ഡിസ്ട്രിക്ട് സെക്രട്ടറി ബിജി തോമസ്, അസിസ്റ്റൻറ് ഇന്‍സ്‌പെക്ടര്‍ ജിനുമോന്‍ വർഗീസ്, സണ്‍ഡേ സ്‌കൂള്‍ പ്രതിനിധി പി.വി. മനോജ് എന്നിവര്‍ സംസാരിച്ചു. മീനടം സൻെറ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി, മീനടം സൻെറ് ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലിയും നയവിശദീകരണ യോഗവും നടത്തി. പങ്ങട സൻെറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പിറവം സംഭവത്തിലും നിയമ നിഷേധത്തിലും പ്രതിഷേധിച്ച് റാലിയും സമ്മേളനവും നടത്തി. ഫാ അലക്‌സ് കടവുംഭാഗത്തിൻെറ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ട്രസ്റ്റി ജോഷി വര്‍ഗീസ്, സെക്രട്ടറി കെ.എം. വര്‍ഗീസ്, സാബു കെ.ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. മുളക്കുളം, കാരിക്കോട് പള്ളികളിലെ യാക്കോബായ വിശ്വാസികള്‍ വിശ്വാസപ്രഖ്യാപനവും പ്രതിഷേധ യോഗവും നടത്തി. തുടര്‍ന്ന് വെള്ളൂര്‍ പൊലീസ് സ്റ്റേഷന്‍ ജങ്ഷനിലേക്ക് റാലിയും നടത്തി. വെള്ളൂര്‍ സൻെറ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ പള്ളിയില്‍നിന്ന് അണ്ണാടിവയല്‍ കുരിശിന്‍തൊട്ടിയിലേക്ക് പ്രതിഷേധറാലി നടത്തി. ഫാ. ഗീവർഗീസ് കോളശ്ശേരിയുടെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ സമ്മേളനം യാക്കോബായ സഭാ കോട്ടയം ഭദ്രാസന വൈദീക സെക്രട്ടറി ഫാ. ഗീവർഗീസ് പതിനാല്‍പറയില്‍ ഉദ്ഘാടനം ചെയ്തു. സഭക്കെതിരെയുള്ള നീതി നിഷേധത്തില്‍ സര്‍വകക്ഷി യോഗം വിളിച്ച് പ്രശ്‌നം പരിഹരിക്കുവാന്‍ വേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഫാ. ഗീവർഗീസ് പതിനാല്‍പറയില്‍ ആവശ്യപ്പെട്ടു. പള്ളി ട്രസ്റ്റി ഷൈജു സി.ഫിലിപ്, സെക്രട്ടറി പ്രദീപ് തോമസ്, ഫിലിപ് ജേക്കബ്, സി.എം. കുര്യന്‍, കെ.വി. ജോര്‍ജ്, ശീമോന്‍ ഈപ്പന്‍, ജിബിന്‍ സി. വര്‍ഗീസ്, ജെറില്‍ ജേക്കബ്, റോബിന്‍ ജേക്കബ്, റിഞ്ചുമോന്‍ കുരുവിള, നിധിന്‍ സി.വര്‍ഗീസ്, ജോസി എബ്രഹാം, അഖില്‍ കുര്യന്‍, ബോണി തോമസ്, അരുണ്‍ ജോസഫ്, യൂത്ത് അസോ. സെക്രട്ടറി എമില്‍ മാത്യു, സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ.ഇ. എബ്രഹാം, വനിത സമാജം സെക്രട്ടറി ലില്ലിക്കുട്ടി ജേക്കബ്, റൈനു പി.എബ്രഹാം, എ.പി. ഫിലിപ്പോസ്, ടിജു അന്ത്രയോസ്, കുരുവിള വര്‍ക്കി, സിജോ ജോസഫ്, രഞ്ജിത്ത് ആലുങ്കല്‍, ജിജോ ഉലഹന്നാന്‍, ടിറ്റോ അന്ത്രയോസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.