അപേക്ഷ ക്ഷണിച്ചു

കോട്ടയം: നാട്ടകം ഗവ. പോളിടെക്‌നിക് കോളജിലെ തുടർവിദ്യഭ്യാസ കേന്ദ്രത്തിൽ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക് ഷണിച്ചു. സ്മാർട്ട് ഫോൺ സർവിസിങ് ആൻഡ് ആൻഡ്രോയിഡ് (ആറുമാസം), ടെയ്‌ലറിങ് ആൻഡ് എംബ്രോയിഡറി (മൂന്നുമാസം) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഫോൺ: 0481 2360835. ചിറക്കടവിലും വാഴൂരിലും വിളക്കുകൾ തെളിയുന്നില്ല വാഴൂർ: ചിറക്കടവ്, വാഴൂർ പഞ്ചായത്ത് പരിധിയിൽ വഴിവിളക്കുകൾ ഭൂരിഭാഗവും തെളിയുന്നില്ല. പഞ്ചായത്തുകൾ കെ.എസ്.ഇ.ബിക്ക് വൈദ്യുതി ചാർജ് നൽകുന്നതാണെങ്കിലും ജനങ്ങൾക്ക് പ്രയോജനപ്പെടുന്നില്ല. ഇവയുടെ പരിപാലനം യഥാസമയം നടത്താത്തതാണ് തെരുവുവിളക്കുകൾ കൂട്ടത്തോടെ തകരാറിലാകാൻ കാരണം. ഇതുകൂടാതെ എം.എൽ.എ ഫണ്ടുപയോഗിച്ച് ഇരു പഞ്ചായത്തുകളിലും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ പ്രവർത്തനക്ഷമമാക്കിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.