ചിത്രം തെളിഞ്ഞു; കോന്നിയിൽ പോരാട്ടത്തിന്​ ചൂടേറും

പത്തനംതിട്ട: ബി.ജെ.പിക്കുവേണ്ടി കെ. സുരേന്ദ്രനും എത്തിയതോടെ കോന്നിയിൽ പോരാട്ടം കടുക്കുമെന്ന് ഉറപ്പായി. ലോ ക്സഭ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ആളിക്കത്തിച്ചപ്പോൾ ശബരിമലയോട് ചേർന്നുകിടക്കുന്ന കോന്നിയിൽ സുരേന്ദ്രനും ജയിച്ച ആേൻറാ ആൻറണിയും തമ്മിൽ 3161 മാത്രമായിരുന്നു വോട്ടു വ്യത്യാസം. രണ്ടാം സ്ഥാനത്തായ വീണാ ജോർജുമായി 430 വോട്ടിൻെറ വ്യത്യാസവും. ഇവിടെ ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മിെല ജനീഷ്കുമാറും കോൺഗ്രസിലെ പി. മോഹൻരാജും മത്സരിക്കുേമ്പാൾ ജാതിസമവാക്യങ്ങളും അതിൻെറ േപരിെല അടിയൊഴുക്കുകളും നിർണായകമാകുമെന്ന് ഉറപ്പാണ്. ശബരിമല യുവതി പ്രവേശ വിഷയത്തിൽ ഏറെ പഴിേകൾക്കേണ്ടി വന്ന പിണറായി സർക്കാറിനെ സംബന്ധിച്ച് ശബരിമലയോട് ചേർന്നുകിടക്കുന്ന കോന്നി പിടിച്ചെടുത്താൽ വിമർശകർക്കുള്ള മറുപടിയാകും. ഇതു മുന്നിൽകണ്ട് വളരെ മുേമ്പ സി.പി.എം മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിരുന്നു. എന്നാൽ, സ്ഥാനാർഥി നിർണയത്തിൽ ജില്ല സെക്രട്ടറിയുടെ ഭാഗത്തുനിന്നടക്കം ഉയർന്ന ഭിന്നസ്വരങ്ങൾ പ്രവർത്തകരുടെ ആവേശം കെടുത്തി. ഇപ്പോൾ പാലായിെല അട്ടിമറി വിജയത്തോടെ ഇടതുമുന്നണി വർധിത വീര്യത്തിലാണ്. അടൂർ പ്രകാശിൻെറ നോമിനിയായ റോബിൻ പീറ്ററെ വെട്ടി പി. േമാഹൻരാജ് സ്ഥാനാർഥിയായതോടെ യു.ഡി.എഫിൽ കാര്യങ്ങൾ കലങ്ങിമറിഞ്ഞ അവസ്ഥയിലാണ്. നേതാക്കൾ ഇടപെട്ട് വിമത നീക്കങ്ങൾ അവസാനിപ്പിച്ചെങ്കിലും പി. മോഹൻരാജ് വിജയിക്കണമെങ്കിൽ അടൂർ പ്രകാശ് കനിയണം. അതിൽ കോൺഗ്രസ് നേതൃത്വം വിജയിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. റോബിൻ പീറ്റെറ നിർദേശിച്ച അടൂർ പ്രകാശ് കുലംകുത്തിയാെണന്നായിരുന്നു വെള്ളാപ്പള്ളി നടേശൻെറ വിമർശനം. മോഹൻരാജ് സ്ഥാനാർഥിയായപ്പോൾ അത് എൻ.എസ്.എസിൻെറ സ്ഥാനാർഥിയാെണന്നായി. ഘടകകക്ഷിയായ ബി.ഡി.ജെ.എസിൻെറ നിലപാട് ഒരിക്കൽ കൂടി ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്ന കെ. സുരേന്ദ്രനും നിർണായകമാണ്. ആർ. അശോകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.