വാഹന വ്യവസായ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണം -കെ.പി. രാജേന്ദ്രൻ

കോഴിക്കോട്: മോട്ടോർ വാഹന വ്യവസായ മേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാറിൻെറതെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. ഓൾ കേരള ഇൻഡസ് മോട്ടോഴ്സ് എംപ്ലോയീസ് യൂനിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം നളന്ദ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്യമായ ചർച്ചക്കുപോലും ഇടനൽകാതെയാണ് പല നിയമങ്ങളും പാർലമൻെറിൽ പാസാക്കിയെടുക്കുന്നതെന്നും രാജേന്ദ്രൻ ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം വാഹനനിർമാണമേഖല സ്തംഭനാവസ്ഥയിലേക്ക് നീങ്ങുമ്പോൾ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂനിയൻ വർക്കിങ് പ്രസിഡൻറ് കെ.ജി. പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. ഭക്ഷ്യമന്ത്രി പി. തിലോത്തമൻ മുഖ്യപ്രഭാഷണം നടത്തി. പി. സുനിൽകുമാർ രക്തസാക്ഷി പ്രമേയവും കെ. കുഞ്ഞിരാമൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം.ബി. കൃഷ്ണകുമാർ, പി.കെ. നാസർ, പി.വി. മാധവൻ, സി. ഫൈസൽ, എസ്.എ. കുഞ്ഞിക്കോയ, സി.എ. സക്കീർ ഹുസൈൻ, ബിനു കോട്ടയം തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.