വൈക്കം ക്ഷേത്രത്തെ ശബരിമല ഇടത്താവളമായി പ്രഖ്യാപിക്കണമെന്ന് നഗരസഭ പ്രമേയം

വൈക്കം: മഹാദേവ ക്ഷേത്രത്തെ ശബരിമല ഇടത്താവളമായി പ്രഖ്യാപിക്കണമെന്ന് വൈക്കം നഗരസഭ കൗണ്‍സില്‍ യോഗം സംസ്ഥാന സര് ‍ക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ശബരിമല തീര്‍ഥാടകര്‍ ദര്‍ശനത്തിനെത്തുന്ന ക്ഷേത്രമാണ് ദക്ഷിണകാശി എന്നറിയപ്പെടുന്ന വൈക്കം മഹാദേവ ക്ഷേത്രം. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ക്ഷേത്രത്തിലും പരിസരങ്ങളിലും ഒരുക്കാറുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ദേവസ്വം ഗ്രൗണ്ടില്‍ ആവശ്യമായ സൗകര്യങ്ങളുമുണ്ട്. ഇത് നിരവധി തീർഥാടകർ പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടുതൽ സൗകര്യം ഒരുക്കാൻ സര്‍ക്കാറി‍ൻെറയും ദേവസ്വം ബോര്‍ഡിൻെറയും സഹായം നഗരസഭക്ക് ലഭിക്കണം. ഈ സാഹചര്യത്തിലാണ് ഇടത്താവളമെന്ന ആവശ്യം. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിവേദനം നല്‍കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയങ്ങളിൽനിന്നും കരാറടിസ്ഥാനത്തിൽ മുറിയെടുത്തിട്ട് വർഷങ്ങളായിട്ടും സ്ഥാപനം തുടങ്ങാതെ വാടക കുടിശ്ശികയാക്കിയവർക്കെതിരെ നടപടി ശക്തമാക്കാനും യോഗം തീരുമാനിച്ചു. കടമുറികൾ ആവശ്യപ്പെട്ടു പലരും വരുന്ന സാഹചര്യത്തിൽ നോട്ടീസ് നൽകിയിട്ടും പ്രതികരിക്കാത്തവർക്കെതിരെയാണ് നടപടി കർശനമാക്കുന്നതെന്ന് നഗരസഭ ചെയർമാൻ പി. ശശിധരൻ പറഞ്ഞു. ചര്‍ച്ചയില്‍ വൈസ് ചെയര്‍പേഴ്‌സൻ എസ്. ഇന്ദിരാദേവി, കൗണ്‍സിലര്‍മാരായ എൻ. അനില്‍ബിശ്വാസ്, എ.സി. മണിയമ്മ, ഡി. രഞ്ജിത്കുമാർ, ആർ. സന്തോഷ്, അഡ്വ. അംബരീഷ് ജി. വാസു, എസ്. ഹരിദാസന്‍ നായർ, ജി. ശ്രീകുമാരൻ നായർ, ബിജു കണ്ണേഴത്ത്, സുമ കുസുമൻ, എം.ടി. അനില്‍കുമാർ, ഷേര്‍ലി ജയപ്രകാശ്, സിന്ധു സജീവൻ, രോഹിണിക്കുട്ടി അയ്യപ്പൻ, സെക്രട്ടറി രമ്യ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.