ഓണാഘോഷം

ചങ്ങനാശ്ശേരി: പെരുന്ന മന്നം നഗര്‍ െറസിഡൻറ് വെല്‍ഫെയര്‍ അസോസിയേഷൻെറ ഓണാഘോഷവും കുടുംബസംഗമവും ശനിയാഴ്ച രാവിലെ ഒമ്പതിന് നായര്‍ സമാജ മന്ദിരത്തില്‍ നടക്കും. പ്രസിഡൻറ് ശരണ്യ ശശിധരന്‍ നായര്‍ അധ്യക്ഷത വഹിക്കും. കടുത്തുരുത്തി: അർച്ചന വിമൻസ് സൻെറർ പ്രളയബാധിത പ്രദേശമായ കല്ലറ മുണ്ടാർ ദേശത്തുള്ള പ്രവർത്തകർക്ക് ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഓണക്കോടി നൽകി. ഡയറക്ടർ ത്രേസ്യാമ്മ മാത്യു ഓണക്കോടി നൽകി പ്രവർത്തകരെ അനുമോദിച്ചു. മുണ്ടാർ ദേശത്ത് പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ തൊഴിൽ നൈപുണ്യ പരിശീലന പരിപാടികൾ ആരംഭിക്കുന്നതായും ഡയറക്ടർ പറഞ്ഞു. പോൾസൺ കൊട്ടാരത്തിൽ, ഷൈനി ജോഷി, സാലി ജോസഫ്, സുമ ബാബു, ബിൻസി ബിജു തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.