കഥകളി ആസ്വാദനകളരി

രാമപുരം: ആർ.വി.എം വായനശാലയുെടയും സഹൃദയ വേദിയുെടയും സഫലം 55 പ്ലസിൻെറയും ആഭിമുഖ്യത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച വൈകീട്ട് അഞ്ചിന് ലൈബ്രറി ഹാളിൽ നടത്തും. കുചേലവൃത്തം ആട്ടക്കഥയിലെ രംഗങ്ങൾ 'കോട്ടക്കൽ പരമേശ്വരൻ നമ്പൂതിരി അനുസ്മരണ സമിതി' അവതരിപ്പിക്കും. ഫേസ്ബുക്ക് കൂട്ടായ്മ പുസ്തക പ്രസാധനത്തിന് ഈരാറ്റുപേട്ട: എൻെറ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മ ഇനി പുസ്തക പ്രസാധന രംഗത്തേക്കും. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയും എൻെറ ഈരാറ്റുപേട്ടയും നടത്തുന്ന രണ്ടാമത് പുസ്തകോത്സവത്തിലാണ് എൻെറ ഈരാറ്റുപേട്ടയുടെ ആദ്യ പുസ്തകം പുറത്തിറങ്ങുന്നത്. ഇ.ഇ ബുക്സ് എന്ന പേരിലാണ് പ്രസിദ്ധീകരണങ്ങൾ ഇറക്കുക. ആദ്യ പുസ്തകമായി നഹാസ് ഖാൻസൻ എഴുതിയ അഞ്ച് ചെറുകഥകളുടെ സമാഹാരമായ 'പഞ്ചദളങ്ങൾ' പി.ടി.എം.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും. ഈ മാസം 21 മുതൽ 24 വരെയാണ് പുസ്തകോത്സവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.