മരട് ഫ്ലാറ്റ് വിധി: സർക്കാർ ഇടപെടണം -ജോസ് കെ. മാണി

കോട്ടയം: മരട് ഫ്ലാറ്റ് സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുമ്പോൾ നിയമലംഘനം നടത്താത്ത നിരപരാധികൾ ശിക്ഷിക്കപ്പെടുന്നത് ഒഴിവാക്കാൻ സർക്കാർ ഇടപെടണമെന്ന് ജോസ് കെ. മാണി എം.പി. കെട്ടിടനിർമാണാനുമതിയുമായി നേരിട്ട് ബന്ധമില്ലാത്ത ഫ്ലാറ്റ് ഉടമകൾക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയാണ്. 357 കുടുംബങ്ങൾക്ക് പാർപ്പിടം നഷ്ടമാകുന്ന അവസ്ഥക്ക് പരിഹാരം കാണാൻ നിയമപരമായ എല്ലാ സാധ്യതകളും സർക്കാർ തേടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചിത്രപ്രദർശനം പത്തനാട്: യുവ ചിത്രകാരൻ ആഷിഖ് അലി ഖാൻ പുളിക്കലിൻെറ ചിത്രപ്രദർശനം 'തിരനോട്ടം' ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കങ്ങഴ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. സംസ്ഥാന യുവജനക്ഷേമ ബോർഡിൻെറയും കങ്ങഴ ഗ്രാമപഞ്ചായത്തിൻെറയും ആഭിമുഖ്യത്തിൽ നടക്കുന്ന പ്രദർശനത്തിൻെറ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11ന് എൻ. ജയരാജ്‌ എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് ബി. പ്രദീപ്കുമാർ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.